Arrested | കുടിയാന്‍മലയില്‍ വയോധികയെ പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
ഭവാനിയെ അയല്‍വാസികള്‍ ഉടന്‍തന്നെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
കുടിയാന്‍മല എസ് ഐയുടെ നേതൃത്വത്തിലാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്
ആലക്കോട്: (KVARTHA) കുടിയാന്‍മലയില്‍ (Kudiyanmala) വയോധികയെ (eEderly woman) പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന (Murder) കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍ (Arrest). നെല്ലിക്കുറ്റി സ്വദേശി നാരായണനാണ് (Narayanan) ഭാര്യ ഭവാനിയെ (75) (Bhavani) കൊലപ്പെടുത്തിയത്. ബുധനാഴ്ച പുലര്‍ചെയായിരുന്നു സംഭവം. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനൊടുവിലാണ് നാരായണന്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്നുമാണ് ദൃക് സാക്ഷികള്‍ നല്‍കുന്ന വിവരം.
അതേസമയം, നാരായണന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയുടെ മൊഴിയെടുത്തിയതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. തലയ്ക്കടിയേറ്റ ഭവാനിയെ അയല്‍വാസികള്‍ ഉടന്‍തന്നെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കുടിയാന്‍മല എസ് ഐയുടെ നേതൃത്വത്തിലാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.