Arrested | ശ്രീകണ്ഠാപുരത്ത് ആക്രി കടയില്‍ നിന്ന് വയറും കമ്പികളും മോഷ്ടിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

 


ഇരിക്കൂര്‍: (www.kvartha.com) ശ്രീകണ്ഠാപുരം ഓടത്തും പാലത്തിന് സമീപത്തെ ആക്രി കടയില്‍ നിന്ന് വയറും വയറിനുളളിലെ കമ്പികളും കവര്‍ച ചെയ്‌തെന്ന കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇരിക്കൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സാജിദിനെ(34) ശ്രീകണ്ഠാപുരം സി ഐ രാജേഷ് മാരങ്കലത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ് ഐ പിപി പ്രകാശന്‍ ആണ് അറസ്റ്റു ചെയ്തത്.

അമൃത മഠത്തില്‍ കുട്ടിരാജന്റെ ഉടമസ്ഥതയിലുളള ആക്രി കടയില്‍ കഴിഞ്ഞ പതിനാലിന് രാത്രിയാണ് കവര്‍ച നടന്നത്. ഒന്നേ കാല്‍ ലക്ഷം രൂപയുടെ സാധനങ്ങളാണ് കവര്‍ന്നത്. പൊലീസ് സിസിടിവികളും മറ്റും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സാജിദ് കുടുങ്ങിയത്.

Arrested | ശ്രീകണ്ഠാപുരത്ത് ആക്രി കടയില്‍ നിന്ന് വയറും കമ്പികളും മോഷ്ടിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

ഇയാളുടെ കൂട്ടാളികളെ അന്വേഷിച്ചുവരുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. എ എസ് ഐമാരായ സിപി സജിമോന്‍, സി എച് സ്വാദിഖ്, സീനിയര്‍ സിപിഒ അബ്ദുല്‍ മുനീര്‍, സി പി ഒ ജുബീഷ് എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.

Keywords:  Man Arrested For Robbery Case, Kannur, News, Robbery, Police, Sajid, Probe, Complaint, CCTV, Accused, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia