Arrested | കണ്ണൂര്‍ നഗരത്തിലെ കരുവള്ളിക്കാവില്‍ ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയെന്ന കേസിലെ പ്രതി അറസ്റ്റില്‍
Apr 11, 2024, 13:40 IST
കണ്ണൂര്‍: (KVARTHA) നഗരത്തിലെ താണ കരുവള്ളിക്കാവിലെ ഭണ്ഡാരം പൊളിച്ച് പണം കവര്‍ച നടത്തിയെന്ന കേസിലെ പ്രതിയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടി. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ പ്രശാന്തനാണ്(48) പിടിയിലായത്. ഇയാള്‍ മോഷണ കേസില്‍ മുന്‍പും പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരമാണ് താണയിലെ കരുവള്ളിക്കാവില്‍ മോഷണം നടന്നത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടിയത്.
ഒരാഴ്ച മുന്‍പ് ഇതിനടുത്തുള്ള ചമ്പ്ര മുണ്ടച്ചാലി ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് കാണിക്ക പണമായ നാലായിരം രൂപ കവര്‍ന്നിരുന്നു. ഈ കേസില്‍ അറസ്റ്റിലായ പ്രശാന്തിന് ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

Keywords: Man Arrested for Temple Robbery Case, Kannur, News, Arrested, Temple Robbery, Police, Investigation, Complaint, Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.