Arrested | സ്ത്രീധന പീഡനകേസ്; പിടികിട്ടാപ്പുളളിയായ യുവാവ് മംഗ്ളൂറു വിമാനത്താവളത്തില്‍ അറസ്റ്റില്‍

 


പഴയങ്ങാടി: (www.kvartha.com) മുട്ടത്തുള്ള യുവതിയെ വിവാഹം ചെയ്ത് സ്ത്രീധനം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്ന കേസിലെ പിടികിട്ടാപ്പുളളിയായ യുവാവ് മംഗ്ളൂറു വിമാനത്താവളത്തില്‍ അറസ്റ്റില്‍. 2007 ലെ സ്ത്രീധന പീഡന കേസില്‍ പ്രതിയായി 2010 ല്‍  പയ്യന്നൂര്‍ ജെ എഫ് സി എം കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച എം പി ഫാറൂഖ്(33) ആണ് അറസ്റ്റിലായത്. 

പൊലീസ് പറയുന്നത്: പഴയങ്ങാടി പൊലീസ് ഇന്‍സ്പെക്ടര്‍ ടി എന്‍ സന്തോഷ് കുമാറിന്റെ അപേക്ഷ പ്രകാരമുള്ള ലുക് ഔട് നോടീസ് പ്രകാരം ദുബൈയിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പ്രതിയെ മംഗ്ളൂറു എയര്‍പോര്‍ടില്‍ വച്ച് പിടികൂടിയത്. ഇയാളെ എമിഗ്രെഷനില്‍ തടഞ്ഞുവച്ച് എയര്‍പോര്‍ട് പൊലീസ് പഴയങ്ങാടി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. 

Arrested | സ്ത്രീധന പീഡനകേസ്; പിടികിട്ടാപ്പുളളിയായ യുവാവ് മംഗ്ളൂറു വിമാനത്താവളത്തില്‍ അറസ്റ്റില്‍

തുടര്‍ന്ന് പൊലീസ് എസ്‌ഐ രൂപമധുസൂദന, എഎസ്‌ഐ ബാലകൃഷ്ണന്‍, പിടികിട്ടാപുള്ളി സ്‌ക്വാഡിലെ എഎസ്ഐ പ്രസന്നന്‍, എസ്‌സിപിഒ ഷിജോ അഗസ്റ്റിന്‍, സിപിഒ ശരത്ത് എന്നിവരടങ്ങിയ പൊലീസ് സംഘം ഞായറാഴ്ച രാത്രിയില്‍ മംഗ്ളൂറു വിമാനത്താളവത്തില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്തു. പ്രതിയെ തളിപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

പഴയങ്ങാടിയിലെ വിവാഹബന്ധം നിയമപരമായി നിലനില്‍ക്കുമ്പോള്‍ തന്നെ ഇയാള്‍ കാസര്‍കോട് സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തിരുന്നതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സംഭവത്തിന് ശേഷം ഗള്‍ഫിലേക്ക് മുങ്ങിയ ഇയാള്‍ നാട്ടിലെത്തി. പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് മനസിലാക്കിയാണ് വീണ്ടും ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ചത്.

Keywords:  News, Kerala, Arrested, Arrest, Case, Police, Man arrested in airport for dowry case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia