Arrested | കലവറ നിറയ്ക്കല്‍ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടി ക്ഷേത്രം ഭാരവാഹി മരിച്ചെന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
Feb 23, 2023, 21:57 IST
കണ്ണൂര്‍: (www.kvartha.com) ഇരിവേരി പുലിദേവ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് പടക്കം പൊട്ടി ക്ഷേത്ര കമിറ്റി സെക്രടറി മരിച്ചെന്ന സംഭവത്തില്‍ ക്ഷേത്ര കമിറ്റി അംഗങ്ങളിലൊരാള്‍ അറസ്റ്റില്‍. ഇരിവേരി പാനേരിച്ചാല്‍ സ്വദേശി കെ പി പ്രദീപനെ (56) യാണ് അറസ്റ്റു ചെയ്തത്.
സ്ഫോടനത്തിന് കാരണമായ അത്യുഗ്ര സ്ഫോടന ശേഷിയുള്ള ഗുണ്ട് പടക്കം ക്ഷേത്ര കമിറ്റി സെക്രടറിയായ ചാലില്‍ ശശീന്ദ്രന് കൈമാറിയത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തദ്ദേശിയമായി നിര്‍മിച്ച പടക്കമാണ് കൈമാറിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
കഴിഞ്ഞ 16 ന് വൈകുന്നേരം നാലു മണിക്കാണ് ഇരിവേരി കാവിലെ കലവറ നിറയ്ക്കല്‍ ഘോഷയാത്രയ്ക്കിടെയുണ്ടായ സ്ഫോടനത്തില്‍ ക്ഷേത്ര ഭാരവാഹിക്ക് പരുക്കേല്‍ക്കുന്നത്.
Keywords: Man arrested in connection with death of temple in-charge when firecrackers exploded during procession to fill Kalavara, Kannur, Accidental Death, Police, Arrested, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.