നാലാം ക്ലാസുകാരന്റെ തൂങ്ങിമരണം; മാതൃസഹോദരന്‍ അറസ്റ്റില്‍

 


നാലാം ക്ലാസുകാരന്റെ തൂങ്ങിമരണം; മാതൃസഹോദരന്‍ അറസ്റ്റില്‍
കൊല്ലം: നാലാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതൃസഹോദരന്‍ സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മരണം കൊലപാതകമാണെന്ന്‌ കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ അറസ്റ്റ്. കൊട്ടാരക്കര വാളകം ആര്‍വിഎച്ച്എസിലെ വിദ്യാര്‍ത്ഥി അനന്തുവാണ് കൊല്ലപ്പെട്ടത്. 

കഴിഞ്ഞ നാലുവര്‍ഷമായി കുട്ടിയെ ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന്‌ വിധേയനാക്കുകയായിരുന്നു. കൊലപാതകദിവസം കുട്ടി പീഡനശ്രമത്തെ എതിര്‍ത്തതിനെത്തുടര്‍ന്ന്‌ പ്രതി കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു. കൊലപാതകസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. 

കഴിഞ്ഞ ശനിയാഴ്ചയാണ്‌ കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മാവന്റെ പ്രകൃതി വിരുദ്ധ പീഡനകഥ പുറത്തുവന്നത്.

English Summery
Man arrested in relation to unnatural death of 9 year old
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia