Arrested | ക്യു നെറ്റ് മള്‍ടി ലെവല്‍ മാര്‍കറ്റിംഗ് തട്ടിപ്പ് കേസില്‍ യുവാവ് അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) ക്യു നെറ്റ് മള്‍ടി ലെവല്‍ മാര്‍കറ്റിങ്ങിന്റെ മറവില്‍ തട്ടിപ്പ് നടത്തിയെന്ന കേസില്‍ പ്രതിയെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിഎ മുഹമ്മദ് ജസീലെന്ന (33) യുവാവാണ് അറസ്റ്റിലായത്.

പരാതിക്കാരനെയും മറ്റു മുപ്പത്തിയഞ്ചോളം ആള്‍ക്കാരെയും 2019 ഡിസംബര്‍ മാസം മുതലുള്ള കാലയളവില്‍ ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്യൂ നെറ്റ് മാര്‍കറ്റിംഗ് കംപനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 61,48,500 രൂപ കൈക്കലാക്കി എന്നാണ് പരാതി. അതിനുശേഷം വാഗ്ദാനം ചെയ്ത ജോലിയോ തുകയോ നല്‍കാതെ വഞ്ചിച്ചെന്ന കേസിലാണ് ജസീലിനെ അറസ്റ്റു ചെയ്തത്.

Arrested | ക്യു നെറ്റ് മള്‍ടി ലെവല്‍ മാര്‍കറ്റിംഗ് തട്ടിപ്പ് കേസില്‍ യുവാവ് അറസ്റ്റില്‍


കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാര്‍ ഐ പി എസിന്റെ നിര്‍ദേശാനുസരണം കൂത്തുപറമ്പ് എ സി പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ്
പ്രതിയെ അറസ്റ്റ് ചെയ്തത്.

റെന്റ് എ കാര്‍, ഹോളിഡെ പാകേജ് തുടങ്ങിയ സേവനങ്ങളും ആരോഗ്യ, സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉള്‍പെടെ വിവിധ തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കംപനിയാണെന്ന് പറഞ്ഞാണ് നിക്ഷേപകരെ കബളിപ്പിച്ചത്. വിവിധ കാലയളവില്‍ നിക്ഷേപകന് നിക്ഷേപിക്കുന്ന സംഖ്യയും ലാഭവും തിരിച്ചുകിട്ടുമെന്നാണ് വാഗ്ദാനം. മാസങ്ങള്‍ കഴിഞ്ഞിട്ടും പണമോ വാഗ്ദാനം നല്‍കിയ ജോലിയോ കിട്ടാത്തതോടെ കുത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ മനോജ് കെ ടി, സി പി ഒ മഹേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Keywords: Man arrested in QNET multi-level marketing fraud case, Kannur, News, Arrested, QNET, Fraud Case, Police, Complaint, Police Station, Kerala News.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia