പ്രതിശ്രുത വധുവിന്റെ ആത്മഹത്യ: കളക്ടറുടെ സഹോദരന്‍ അറസ്റ്റില്‍

 


പ്രതിശ്രുത വധുവിന്റെ ആത്മഹത്യ: കളക്ടറുടെ സഹോദരന്‍ അറസ്റ്റില്‍
Rizwana, Ashraf

തിരുവനന്തപുരം: ഒരു വര്‍ഷം മുന്‍പ് പ്രതിശ്രുത വധു ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കളക്ടറുടെ സഹോദരന്‍ അറസ്റ്റിലായി. മുവാറ്റുപുഴ പേരയ്ക്കാപ്പള്ളി പുള്ളിച്ചാലില്‍ ഹൗസില്‍ അഷറഫി(35)നെയാണ്‌ പോലീസ് അറസ്റ്റ് ചെയ്തത്. ഗോകുലം മെഡിക്കല്‍കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി റിസ്വാന (23)യാണ്‌ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. മരണം നടന്ന മുറിയില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാകുറിപ്പില്‍ തന്റെ മരണത്തിന്‌ ഉത്തരവാദി അഷ്റഫ് ആണെന്ന്‍ റിസ്വാന വ്യക്തമാക്കിയിരുന്നു.

ബന്ധുക്കളായ അഷ്റഫും റിസ്വാനയും തമ്മിലുള്ള വിവാഹനിശ്ചയം 2010 ഏപ്രില്‍ 25ന്‌ നടന്നിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ഇതിനിടയില്‍ ഗള്‍ഫിലായിരുന്ന അഷ്റഫ് നാട്ടിലെത്തുകയും റിസ്വാനയ്ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ഇരുവരും കൂടുതല്‍ സൗഹൃദത്തിലാവുകയും ചെയ്തു. ഇതിനിടയില്‍ റിസ്വാനയ്ക്ക് മുന്‍പ് ശസ്ത്രക്രിയ നടത്തിയത് മനസ്സിലാക്കിയ അഷ്റഫ് റിസ്വാനയുമായി തെറ്റിപിരിയുകയും വിവാഹത്തില്‍ നിന്ന്‌ പിന്മാറുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന്‍ മനോവേദന താങ്ങാനാവാതെ റിസ്വാന ആത്മഹത്യ ചെയ്യുകയായിരുന്നു. റിസ്വാനയുടെ മരണത്തിന്‌ ശേഷം 6 മാസം കഴിഞ്ഞ അഷ്റഫ് മലപ്പുറത്തുനിന്നും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു.

റിസ്വാനയുടെ മരണത്തിനുത്തരവാദിയായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പിതാവ് സെയ്ഫുദ്ദീന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia