KAAPA | തലശേരിയില്‍ കാപ നിയമം ലംഘിച്ച് നാട്ടിലെത്തിയ നിരവധി കേസുകളിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു
Apr 11, 2024, 13:24 IST
കണ്ണൂര്‍: (KVARTHA) തലശേരിയില്‍ കാപ നിയമം ലംഘിച്ചു നാട്ടിലെത്തിയ നിരവധി കേസുകളിലെ പ്രതിയെ തലശേരി ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തു. തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പികെ മുനവ്വര്‍ ഫൈറൂസിനെ(25) ആണ് തലശേരി ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. 2018-മുതല്‍ ന്യൂമാഹി, തലശേരി സ്റ്റേഷനുകളിലായി മൂന്ന് എന്‍ഡിപിഎസ് കേസുകളില്‍ ഉള്‍പെടെ അഞ്ചിലേറെ കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്ന് പൊലീസ് പറഞ്ഞു.
കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ സമര്‍പ്പിച്ച റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റെയ്ന്‍ജ് ഡി ഐ ജി കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് ഒരു വര്‍ഷത്തേക്ക് നിരോധിച്ചിരുന്നു. ഉത്തരവ് നിലനില്‍ക്കെ ജില്ലയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റു ചെയ്തത്.
Keywords: Man arrested under KAAPA, Kannur, News, KAAPA, Arrest, Accused, Report, Police, Police Station, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.