Custody | 'ഇതരമതത്തിലുള്ള ആണ്‍കുട്ടിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരില്‍ 14കാരിയെ കൊല്ലാന്‍ പിതാവിന്റെ ശ്രമം; മകളെ തല്ലി പരുക്കേല്‍പ്പിച്ചശേഷം നിര്‍ബന്ധിച്ച് കളനാശിനി കുടിപ്പിച്ചു'; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; പ്രതി കസ്റ്റഡിയില്‍

 


കൊച്ചി: (KVARTHA) ഇതരമതത്തിലുള്ള ആണ്‍കുട്ടിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരില്‍ പതിനാലുകാരിയെ കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പിതാവ് കസ്റ്റഡിയില്‍. എറണാകുളം ആലങ്ങാടാണ് ക്രൂരമായ സംഭവം നടന്നത്. മകളെ തല്ലി പരുക്കേല്‍പ്പിച്ചശേഷം പിതാവ് നിര്‍ബന്ധിച്ച് കളനാശിനി കുടിപ്പിച്ചുവെന്നാണ് പരാതി. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച (29.10.2023) രാവിലെ എട്ടുമണിയോടെയാണ് സംഭവം.
 
Custody | 'ഇതരമതത്തിലുള്ള ആണ്‍കുട്ടിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരില്‍ 14കാരിയെ കൊല്ലാന്‍ പിതാവിന്റെ ശ്രമം; മകളെ തല്ലി പരുക്കേല്‍പ്പിച്ചശേഷം നിര്‍ബന്ധിച്ച് കളനാശിനി കുടിപ്പിച്ചു'; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; പ്രതി കസ്റ്റഡിയില്‍


സംഭവത്തെ കുറിച്ച് ആലുവ വെസ്റ്റ് പൊലീസ് പറയുന്നത്:


ആണ്‍കുട്ടിയും പെണ്‍കുട്ടിയും സ്‌കൂളിലെ സഹപാഠികളാണ്. പ്രണയ ബന്ധം അറിഞ്ഞതിനുപിന്നാലെ ഫോണ്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞ് പിതാവ് വാങ്ങിവച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി മറ്റൊരു ഫോണ്‍ ഉപയോഗിച്ച് ആണ്‍കുട്ടിയുമായുള്ള ബന്ധം തുടര്‍ന്നു. ഇക്കാര്യം അറിഞ്ഞ പിതാവ് തന്നെ മകള്‍ അനുസരിക്കാത്തതിന്റെ വിരോധത്തിലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.

കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടുകൂടി കമ്പിവടികൊണ്ട് കൈയിലും കാലിലും അടിച്ചു പരുക്കേല്‍പ്പിച്ചു. പുല്ല് കരിക്കാനുപയോഗിക്കുന്ന കളനാശിനി വിഭാഗത്തില്‍പ്പെട്ട മാരക വിഷം മരണം സംഭവിക്കുമെന്ന അറിവോടെയാണ് പിതാവ് മകളെ നിര്‍ബന്ധിപ്പിച്ച് കുടിപ്പിച്ചത്.

ബഹളം കേട്ടെത്തിയ കുട്ടിയുടെ അമ്മയാണ് കളനാശിനിയുടെ കുപ്പി പിടിച്ച് വാങ്ങി എറിഞ്ഞത്. അമ്മ വന്നു നോക്കുമ്പോള്‍ പിതാവ് കുട്ടിയുടെ വായ് ബലമായി തുറന്നുപിടിച്ച് കളനാശിനി കുടിപ്പിക്കുകയായിരുന്നു. പകുതി കുട്ടി ഇറക്കുകയും പകുതി വായില്‍ കിടക്കുകയും ചെയ്തപ്പോഴാണ് അമ്മ പിതാവിനെ പിടിച്ചുമാറ്റിയത്.

Keywords: Man attempts to murder 14-year-old girl for loving boy from another religion, Kochi, News, Crime, Criminal Case, Police, Custody, Attack, Hospitalized, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia