കസ്റ്റഡിയിലെടുത്ത 32 കാരന്‍ പൊലീസ് ജീപില്‍ നിന്ന് വീണുമരിച്ചു; മര്‍ദനം സഹിക്കാനാവാതെ വാഹനത്തില്‍നിന്ന് ചാടിയതാണെന്ന് ബന്ധുക്കളുടെ ആരോപണം
Mar 20, 2022, 16:31 IST
തിരുവനന്തപുരം: (www.kvartha.com 20.03.2022) പൂന്തുറയില്‍ കസ്റ്റഡിയിലിരിക്കെ പൊലീസ് ജീപില്‍ നിന്ന് വീണ യുവാവ് മരിച്ചു. തിരുവനന്തപുരം പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി സനോബര്‍ (32) ആണ് ഞായറാഴ്ച ഉച്ചയോടെ മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.
മദ്യപിച്ച് വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ജീപില്‍ കൊണ്ടുപോകുന്നതിനിടെ കഴിഞ്ഞ ദിവസമാണ് യുവാവ് പൊലീസ് വാഹനത്തില്‍നിന്ന് വീണത്.
പൂന്തുറ പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞദിവസം രാത്രിയില്‍ മദ്യപിച്ച് വീട്ടിലെത്തിയ സനോബര്‍ ഭാര്യയെ മര്‍ദിക്കുകയും വീട്ടിലെ സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. മര്‍ദനം സഹിക്കാന്‍ വയ്യാതെ വന്നതോടെയാണ് വീട്ടുകാര്‍ വിവരം അറിയിച്ചത്. ഇതനുസരിച്ച് ഇയാളുടെ വീട്ടിലെത്തുകയും പ്രശ്നം പറഞ്ഞുതീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.
എന്നാല്‍ ഈ ഒരു രാത്രി സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വെയ്ക്കണമെന്ന് വീട്ടുകാര്‍ അഭ്യര്‍ഥിച്ചു. അതിനിടെ യുവാവ് കുപ്പിച്ചില്ല് ഉപയോഗിച്ച് കൈ മുറിച്ചു. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോയി പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് തന്നെ തിരിച്ച് കൊണ്ടുവന്നു. എന്നാല്‍ ഈ ഒരു രാത്രി സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വയ്ക്കണമെന്നും അല്ലെങ്കില്‍ വീണ്ടും മര്‍ദിക്കുമെന്നും വീട്ടുകാര്‍ ആവര്‍ത്തിച്ചു പറഞ്ഞു.
ഇതനുസരിച്ച് കസ്റ്റഡിയില്‍ വയ്ക്കുന്നതിന് മുമ്പായി വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് ജീപില്‍ നിന്ന് വീണത്. ജീപ്പില്‍ നിന്ന് ചാടിയപ്പോഴാണ് പരിക്ക് പറ്റിയതെന്ന് പൊലീസ് വിശദീകരിച്ചു.
എന്നാല്‍ പൊലീസ് മര്‍ദിച്ചപ്പോള്‍ സഹിക്കാനാകാതെ സനോബര്‍ ചാടുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. അപകടശേഷം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനോബര്‍ നാല് ദിവസമായി മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.