Accidental Death | ശ്രീകണ്ഠാപുരത്ത് പ്രഭാത സവാരിക്കിടെ ബസിടിച്ച് പെട്രോള്‍ പംപ് ജീവനക്കാരന്‍ മരിച്ചു

 


കണ്ണൂര്‍: (KVARTHA) കണ്ണൂരിലെ ശ്രീകണ്ഠാപുരത്ത് പ്രഭാത നടത്തത്തിനിടെ ബസിടിച്ച് പെട്രോള്‍ പംപ് ജീവനക്കാരന്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ചെ 5.45 ന് ശ്രീകണ്ഠാപുരം പരിപ്പായിയിലാണ് അപകടം. ചെങ്ങളായി പരിപ്പായിയിലെ കോമത്ത് വളപ്പില്‍ ബാബുവാണ് (52) മരിച്ചത്. ഇരിട്ടിയില്‍ നിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ബസിടിച്ചാണ് അപകടം.

Accidental Death | ശ്രീകണ്ഠാപുരത്ത് പ്രഭാത സവാരിക്കിടെ ബസിടിച്ച് പെട്രോള്‍ പംപ് ജീവനക്കാരന്‍ മരിച്ചു

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ശ്രീകണ്ഠാപുരം പൊലീസും ബസ് ജീവനക്കാരും പ്രദേശവാസികളും ചേര്‍ത്തന്ന് ആദ്യം തളിപ്പറമ്പിലെ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷികാനായില്ല. പതിവായി പ്രഭാത നടത്തിനിറങ്ങുന്ന ബാബുവിനെ പരിപ്പായി ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്‍ പെട്രോള്‍ പംപിന് സമീപത്തു നിന്നാണ് ബസ് ഇടിച്ചു തെറിപ്പിച്ചത്.

രാവിലത്തെ വെളിച്ച കുറവും അപകടത്തിന് കാരണമായി പറയുന്നുണ്ട്. നേരത്തെ ബസ് ജീവനക്കാരനായി ജോലി ചെയ്തയാളാണ് ബാബു. കണ്ണൂര്‍, ചക്കരക്കല്‍, അഞ്ചരക്കണ്ടി, മട്ടന്നൂര്‍ റൂട്ടുകളില്‍ സര്‍വീസ് നടത്തിയിരുന്ന ബസുകളിലെ കന്‍ഡക്ടറായിരുന്നു. ഭാര്യ: വിജില. മക്കള്‍: അഭിന്‍, ഭവ്യ.

Keywords:  Man Died in Bus Accident, Kannur, News, Accidental Death, Injured, Bus Accident, Hospital, Treatment, Obituary, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia