Accidental Death | ബൈക് അപകടത്തില്‍ ഇറച്ചി വ്യാപാരി മരിച്ചു; 'ദുരന്തം കാറിനെ ഓവര്‍ടേക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ'
Feb 15, 2023, 19:32 IST
ഇരിക്കൂര്‍: (www.kvartha.com) ഇരിക്കൂറില്‍ ബൈക് അപകടത്തില്‍ ഇറച്ചി വ്യാപാരി മരിച്ചു. ബുധനാഴ്ച രാവിലെ കൊളപ്പ വായനശാലയ്ക്ക് സമീപമുണ്ടായ ബൈക് അപകടത്തില്‍ ഇരിക്കൂറിലെ ഇറച്ചി വ്യാപാരി കാരോത്ത് മുജീബ് റഹ് മാനാണ് (49) മരിച്ചത്.
ഭാര്യവീടായ ചെക്കികുളത്തില്‍ നിന്ന് ഇരിക്കൂറിലേക്ക് വരുമ്പോഴാണ് അപകടം. മുന്നില്‍ പോവുകയായിരുന്ന കാറിനെ ഓവര്‍ടേക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ബൈക് തെന്നി വീഴുകയും പിറകില്‍ ഇരിക്കുകയായിരുന്ന മുജീബ് റോഡിലേക്ക് തലയടിച്ച് വീഴുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഉടന്‍ തന്നെ ഇരിക്കൂറിലെ സ്വകാരാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില അതീവഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ബൈക് ഓടിച്ചിരുന്ന ആയിപ്പുഴ മരമില്ലില്‍ ജോലി ചെയ്യുന്ന കബീറിന് പരുക്കേറ്റിട്ടുണ്ട്.
പരേതനായ മാങ്ങാടന്‍ മാമുവിന്റെയും കരോത്ത് ഖദീജയുടെയും മകനാണ് മുജീബ് റഹ് മാന്‍. ഭാര്യ : എം ഖദീജ (പള്ള്യത്ത്, ചെക്കിക്കുളം) മക്കള്‍: ഫാസില്‍ (ഗള്‍ഫ്), ഫാത്വിമ, ഫിദ, മരുമകന്‍: ഹംസ (ഗള്‍ഫ്), സഹോദരങ്ങള്‍ : അശ്‌റഫ്, ഹനീഫ (ബീഫ് മാര്‍കറ്റ്, കമാലിയ സ്‌കൂള്‍ പരിസരം).
പോസ്റ്റ്മോര്‍ടത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം ഇരിക്കൂര്‍ മൊയ്തീന്‍ പള്ളിയിലെ മയ്യത്ത് നമസ്‌കാരം കഴിഞ്ഞ് ഭാര്യയുടെ സ്വദേശമായ ചെക്കിക്കുളം ജുമാ മസ്ജിദില്‍ കബറടക്കി.
Keywords: Man Died in Road Accident, Kannur, News, Accidental Death, Injured, Hospital, Dead Body, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.