Accidental Death | കാല്‍നടയാത്രികരായ ദമ്പതികളുടെ മേല്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു; ഭാര്യക്ക് പരുക്ക്; അപകടം നടന്നത് വിദേശത്തുനിന്നും വന്നതിന് പിന്നാലെ

 


ആനക്കര: (www.kvartha.com) കാല്‍നടയാത്രികരായ ദമ്പതികളുടെ മേല്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. കുമരനല്ലൂര്‍ വെള്ളാളൂര്‍ സ്വദേശി സത്യന്‍ (45) ആണ് മരിച്ചത്. പടിഞ്ഞാറങ്ങാടി തൃത്താല റോഡില്‍ ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.

Accidental Death | കാല്‍നടയാത്രികരായ ദമ്പതികളുടെ മേല്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു; ഭാര്യക്ക് പരുക്ക്; അപകടം നടന്നത് വിദേശത്തുനിന്നും വന്നതിന് പിന്നാലെ

എടപ്പാള്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയിലെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരുക്കേറ്റവരെ ഉടന്‍ തന്നെ ഓടിക്കൂടിയ സമീപ വാസികള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും സത്യന്റെ ജീവന്‍ രക്ഷിക്കാനായില്ല. വിദേശത്തു നിന്നും ഒരാഴ്ച മുമ്പാണ് സത്യന്‍ നാട്ടിലെത്തിയത്. തൃത്താല പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Keywords:  Man Died in Road Accident, Idukki, News, Accidental Death, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia