Accidental Death | 'കൊല്ലത്ത് ലോറിക്കടിയില്‍പെട്ട് മരിച്ചയാളുടെ മൃതദേഹം റോഡരികില്‍ കിടന്നത് 8 മണിക്കൂറോളം'; ഡ്രൈവര്‍ കസ്റ്റഡിയില്‍
Feb 11, 2023, 17:22 IST
കൊല്ലം: (www.kvartha.com) കൊല്ലത്ത് ലോറിക്കടിയില്‍പെട്ട് മരിച്ചയാളുടെ മൃതദേഹം റോഡരികില്‍ കിടന്നത് എട്ടു മണിക്കൂറോളമെന്ന് പരാതി. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. വെട്ടിക്കവല സ്വദേശി രതീഷ് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തക്കല സ്വദേശിയായ ലോറി ഡ്രൈവര്‍ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
തമിഴ്‌നാട്ടില്‍ നിന്ന് വാഴ വിത്തുമായി എത്തിയ ലോറി, വാഴ വിത്തിറക്കിയ ശേഷം മുന്നോട്ട് എടുത്തപ്പോള്‍ രതീഷ് ലോറിക്കടിയില്‍ പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് രതീഷിനെ റോഡിന്റെ വശത്തേക്ക് മാറ്റി കിടത്തിയ ശേഷം ഡ്രൈവര്‍ ലോറിയുമായി പോവുകയായിരുന്നു. രാവിലെ എട്ടുമണിയോടെയാണ് റോഡരികില്‍ നിന്ന് മൃതദേഹം മാറ്റിയത്.
Keywords: Man Died in Road Accident, Kollam, News, Local News, Police, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.