Drowned | നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു; അപകടം സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍
Apr 1, 2023, 16:54 IST
കോഴിക്കോട്: (www.kvartha.com) നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു. തലയാട് സ്വദേശി അജല്‍ (18) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അജല്‍. ഇതിനിടെ ഒഴുക്കില്‍പെടുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.
തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കോടഞ്ചേരി പൊലീസും മുക്കം ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അജലിനെ കണ്ടെത്താനായെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Keywords: Man drowned in river, Kozhikode, News, Drowned, Dead Body, Police, Kerala.
Keywords: Man drowned in river, Kozhikode, News, Drowned, Dead Body, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.