Dead | 'ഭാര്യയ്ക്ക് പിന്നാലെ പാട്യം പത്തായക്കുന്നില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് സഹോദരന്‍ തീകൊളുത്തിയ യുവാവും ചികിത്സയ്ക്കിടെ മരിച്ചു'
Aug 5, 2023, 22:21 IST
കണ്ണൂര്‍: (www.kvartha.com) കൂത്തുപറമ്പ് പാട്യം പത്തായക്കുന്നില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് സഹോദരന്‍ തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊളളലേറ്റ യുവാവും ചികിത്സയ്ക്കിടെ മരിച്ചതായി പൊലീസ്. പത്തായക്കുന്ന് നൊച്ചോളി മുത്തപ്പന്‍ മഠപ്പുരയ്ക്ക് സമീപത്തെ ഈരായി പറമ്പത്ത് ശ്രീനാരായണത്തില്‍ രജീഷാണ്(35) മരിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരമാണ് രജീഷ് മരിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്ന് രജീഷിന്റെ ജ്യേഷ്ഠന്‍ ടിന്നര്‍ ഉപയോഗിച്ചു തീകൊളുത്തിയ രജീഷിന്റെ ഭാര്യയും നേരത്തെ മരിച്ചിരുന്നു. ഇയാളുടെ സഹോദരനെ സംഭവത്തിന് ശേഷം വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
വസ്ത്രത്തിന് തീപിടിച്ച ഭാര്യയെ രക്ഷിക്കുന്നതിനിടെയാണ് രജീഷിന് ഗുരുതരമായി പൊളളലേറ്റത്. ദമ്പതികള്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുടുംബവഴക്കിനെ തുടര്‍ന്ന് ഇവര്‍ക്ക് നേരെയുള്ള സഹോദരന്റെ ആക്രമണം. മാനസികമായി കുടുംബവുമായി അകല്‍ചയിലായിരുന്നു സഹോദരന്‍.

Keywords: Man Found Dead during treatment, Kannur, News, Man Found Dead , Treatment, Medical College Hospital, Police, Quarrel, Rajeesh, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.