Found Dead | കാലിത്തൊഴുത്തില്‍ 60കാരന്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കം
ആലത്തൂര്‍: (www.kvartha.com) കുണ്ടുതൊടി മേച്ചോട് വളപ്പിലെ കാലിത്തൊഴുത്തില്‍ 60കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കാവശ്ശേരി കഴനി കുന്നിന്‍പുറത്ത് താമസിക്കുന്ന തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി മാരിമുത്തുവാണ് മരിച്ചത്. ഒരാഴ്ചയോളം പഴക്കമുള്ളതിനാല്‍ ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം. മുണ്ട് മേല്‍ക്കൂരയില്‍ കെട്ടിയിരുന്നുവെന്നും അതിന് താഴെയാണ് മൃതദേഹം കിടന്നിരുന്നതെന്നും പൊലീസ് പറഞ്ഞു.
ഭാര്യവീട്ടുകാരുടെ മേച്ചോട്ടിലുള്ള കാലിത്തൊഴുത്തില്‍ ഞായറാഴ്ച രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: രജനി (കഴനികുന്നിന്‍പുറം അംഗന്‍വാടി ഹെല്‍പര്‍). മക്കള്‍: മഹാലക്ഷ്മി, അമല്‍ കൃഷ്ണ.
Keywords: News, Kerala, Dead Body, Body Found, Death, Found Dead, Police, Man found dead in cattle shed.