Found Dead | പുല്‍പ്പള്ളിയില്‍ യുവാവിനെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്
Oct 16, 2023, 11:02 IST
പുല്‍പ്പള്ളി: (KVARTHA) യുവാവിനെ വീടിനുള്ളില്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കല്ലുവയല്‍ കതവാക്കുന്നില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് (22) ആണ് കൊല്ലപ്പെട്ടത്. കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
പിതാവാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൃത്യത്തിനുശേഷം പിതാവ് ശിവദാസന്‍ ഒളിവില്‍ പോയതായി സംശയിക്കുന്നുവെന്നും ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. പുല്‍പ്പള്ളി സിഐ അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Keywords: Man Found Dead in House, Wayanad, News, Found Dead, Police, Probe, Murder Case, Dead Body, Postmortem, Amal Das, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.