ഗൃഹനാഥനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഭാര്യയും മകളും അറസ്റ്റില്‍

 


കൊച്ചി: (www.kvartha.com 13.12.2021) ഗൃഹനാഥനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഭാര്യയും മകളും അറസ്റ്റില്‍. തമിഴ്നാട് സ്വദേശികളായ സെല്‍വിയും, മകള്‍ ആനന്ദിയുമാണ് അറസ്റ്റിലായത്. കൊച്ചി കടവന്ത്രറ പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമിഴ്നാട് സ്വദേശിയായ ശങ്കറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സെല്‍വിയും മകള്‍ ആനന്ദിയും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ കഴുത്ത് ഞെരിച്ചതായി ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സെല്‍വിയും മകള്‍ ആനന്ദിയും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശങ്കര്‍ സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കിടുമായിരുന്നുവെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. ഈ സാഹചര്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഇവര്‍ പൊലീസിനേട് പറഞ്ഞത്.

തമിഴ്നാട് സ്വദേശികളായ ഇവര്‍ 10 വര്‍ഷമായി കൊച്ചിയിലാണ് താമസിച്ചുവരുന്നത്. വിവിധ ജോലികള്‍ ചെയ്തുവരികയായിരുന്നു. കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

ഗൃഹനാഥനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഭാര്യയും മകളും അറസ്റ്റില്‍

Keywords:  Man found dead in house; Women arrested, Kochi, News, Local News, Killed, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia