മുതിരപ്പുഴയാറില്‍ വൃദ്ധന്റെ മൃതദേഹം

 


തൊടുപുഴ: (www.kvartha.com 08.08.2015) വൃദ്ധന്റെ മൃതദേഹം മുതിരപ്പുഴയാറില്‍ കണ്ടെത്തി. കെ.ഡി.എച്ച്.പി. കമ്പനി പഴയ മൂന്നാര്‍ ഡിവിഷനിലെ മുന്‍ തൊഴിലാളി പെരുമാള്‍ തേവര്‍(77)നെയാണ് മുതിരപ്പുഴയാറിലെ പഴയ മൂന്നാര്‍ ഭാഗത്തു നിന്നും കണ്ടെത്തിയത്. ജോലിയില്‍ നിന്നും വിരമിച്ച ഇദ്ദേഹം കോയമ്പത്തൂരില്‍ സ്ഥിരതാമസമായിരുന്നു.

വെള്ളിയാഴ്ച പഴയമൂന്നാറിലുള്ള മകന്റെ വീട്ടില്‍ എത്തിയിരുന്ന ഇദ്ദേഹം ഉച്ചകഴിഞ്ഞ് ഇവിടെ നിന്നും ഇറങ്ങുകയും ചെയ്തിരുന്നു. പഴയ മൂന്നാര്‍ ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇയാളുടെ ബാഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
മുതിരപ്പുഴയാറില്‍ വൃദ്ധന്റെ മൃതദേഹം
FILE PHOTO

പിന്നീട് പോലീസും അഗ്്‌നി ശമനസേനയും നടത്തിയ പരിശോധനക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ദേവികുളം തഹസില്‍ദാര്‍ എന്‍.എം. നസീര്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ ടി.എന്‍. വിജയന്‍, എസ്.ഐ വിഷ്ണുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇയാളുടെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. മക്കള്‍: ജോണ്‍, മുരുകന്‍, മണികണ്ഠന്‍.


Keywords : Idukki, Kerala, Thodupuzha, Dead, Police, Investigates, Perumal Thevar. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia