Youth Killed | 'നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി'

 


തിരുവനന്തപുരം: (KVARTHA) നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ്. ഊരുട്ടുകാല സ്വദേശിയായ ആദിത്യന്‍ (23) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെ നെയ്യാറ്റിന്‍കര കൊടങ്ങാവിളയിലാണ് ദാരുണമായ സംഭവം നടന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. 

Youth Killed | 'നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി'
 
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: 

മൈക്രോ ഫിനാന്‍സ് കലക്ഷന്‍ ഏജന്റ് ആണ് മരിച്ച ആദിത്യന്‍. കഴിഞ്ഞ ദിവസം പണം പിരിക്കാന്‍ പോയപ്പോള്‍ തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. സംഭവത്തെ കുറിച്ച് ഊര്‍ജിതമായ അന്വേഷണം നടത്തും- എന്നും പൊലീസ് പറഞ്ഞു.

Keywords: Man Found Dead in Neyyattinkara, Thiruvananthapuram, News, Dead Body, Police, Probe, Collection Agent, Crime, Criminal Case, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia