Found Dead | 'ഭാര്യയും മകളും പുഴയില്‍ചാടി ജീവനൊടുക്കിയെന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഭര്‍ത്താവും ആത്മഹത്യ ചെയ്തു'
Nov 6, 2023, 17:09 IST
കല്‍പ്പറ്റ: (KVARHA) ഭാര്യയും മകളും പുഴയില്‍ചാടി ജീവനൊടുക്കിയെന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഭര്‍ത്താവും ആത്മഹത്യ ചെയ്തുവെന്ന് പൊലീസ്. ഓംപ്രകാശ് എന്ന യുവാവാണ് മരിച്ചത്. വെണ്ണിയോട് പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈ 14 നായിരുന്നു ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന അഞ്ചു വയസ്സുള്ള മകളുമായി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇതേ പുഴയില്‍ തന്നെയാണ് ഇപ്പോള്‍ ഓംപ്രകാശും ചാടി ജീവനൊടുക്കിയിരിക്കുന്നത്. ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് ദര്‍ശന ജീവനൊടുക്കിയെന്നായിരുന്നു കേസ്.

ഓംപ്രകാശും മാതാവും കേസില്‍ റിമാന്‍ഡിലാകുകയും ചെയ്തിരുന്നു. 83 ദിവസങ്ങള്‍ക്കുശേഷമാണ് ഇരുവര്‍ക്കും ഹൈകോടതി ജാമ്യം അനുവദിച്ചത്. ഇതിനു പിന്നാലെയാണ് ഓംപ്രകാശിന്റെ മരണം.
Keywords: Man Found Dead in River, Wayanad, News, Found Dead, Dead Body, Bail, Obituary, Wife, Daughter, High Court, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.