തലസ്ഥാനത്ത് അക്രമിസംഘം യുവാവിനെ വീട്ടിനകത്തുവച്ച് വെട്ടിക്കൊലപ്പെടുത്തി; കാല്‍ റോഡിലേക്ക് വലിച്ചെറിഞ്ഞുവെന്ന് പൊലീസ്
Dec 11, 2021, 17:56 IST
തിരുവനന്തപുരം: (www.kvartha.com 11.12.2021) തലസ്ഥാനത്ത് അക്രമി സംഘം യുവാവിനെ വീട്ടിനകത്തുവച്ച് വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ്. പോത്തന്‍കോട് കല്ലൂരിലാണ് ദാരുണമായ സംഭവം നടന്നത്. കല്ലൂര്‍ സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ സംഘം യുവാവിന്റെ കാല്‍ വെട്ടിയെടുക്കുകയായിരുന്നുവെന്നും ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാര്‍ന്നാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞു.
കാല്‍ വെട്ടിയെടുത്തശേഷം ബൈകില്‍ കാല്‍ എടുത്തുകൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ബൈകിലും ഓടോയിലുമായി എത്തിയ 12 പേരടങ്ങിയ സംഘം സുധീഷിന്റെ കാല്‍ ആദ്യം വെട്ടിയെടുക്കുകയായിരുന്നു. അക്രമി സംഘത്തെ കണ്ട് ഓടി വീട്ടില്‍ കയറിയ സുധീഷിനെ വീട്ടിനകത്തിട്ടാണ് ആക്രമിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
കാല്‍ വെട്ടിയെടുത്തശേഷം ബൈകില്‍ കാല്‍ എടുത്തുകൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ആക്രമണത്തിന് പിന്നില്‍ അക്രമികള്‍ തമ്മിലുള്ള പകയാകാമെന്നാണ് പൊലീസിന്റെ നിഗമനം. പോത്തന്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Man Found Dead in Thiruvananthapuram, Thiruvananthapuram, News, Killed, Police, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.