ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ വീട്ടമ്മ കണ്ടത് യുവാവിന്റെ മൃതദേഹം

 


തൃശൂര്‍: (www.kvartha.com 09.12.2016) ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യയും ബന്ധുക്കളും പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ കണ്ടത് സ്‌റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം.
ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ വീട്ടമ്മ കണ്ടത് യുവാവിന്റെ മൃതദേഹം

ജുവലറികളിലേക്ക് ആഭരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന കുറ്റിമുക്ക് ആശാരിപ്പറമ്പില്‍ പരേതനായ ഗോപാലകൃഷ്ണന്റെ മകന്‍ വിജീഷിന്റെ (38) മൃതദേഹമാണ് അയാളുടെ സ്വന്തം സ്‌കോഡ കാറില്‍ കണ്ടത്. വിയ്യൂര്‍ സ്‌റ്റേഷന് മുന്നില്‍ കഴിഞ്ഞദിവസമാണ് സംഭവം.

കാന്‍സര്‍ രോഗ ബാധിതനായിരുന്ന വിജീഷ് കഴിഞ്ഞദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നി റങ്ങിയത്. എന്നാല്‍ രാത്രിയായിട്ടും മടങ്ങിവന്നില്ല. ഇതിനിടെ വെള്ളിയാഴ്ച അതിരാവിലെ സൃഹൃത്തുക്കള്‍ക്ക് വിജീഷിന്റെ മെബൈലില്‍ ഒരു മെസേജ് വന്നു. താന്‍ ജീവനൊടുക്കുന്നു എന്നായിരുന്നു മെസ്സേജില്‍ പറഞ്ഞിരുന്നത്. 

ഇതറിഞ്ഞ വീട്ടുകാര്‍ ഉടനടി പോലീസ് സ്‌റ്റേഷനിലേക്ക് പരാതിയുമായെത്തുകയായിരുന്നു. സ്റ്റേഷനിലെത്തിയപ്പോള്‍ വിജീഷിന്റെ സ്‌കോഡ കാര്‍ അല്പം മാറി പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടു. അടുത്തെത്തി നോക്കിയപ്പോള്‍ കാറിനുള്ളില്‍ മയങ്ങി ഇരിക്കുന്ന വിജീഷിനെയാണ് കണ്ടത്.

ബന്ധുക്കള്‍ തട്ടിവിളിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വിജീഷിന്റെ പിതാവ് ഗോപാലകൃഷ്ണന്‍ നാലു വര്‍ഷം മുമ്പ് സയനൈഡ് കഴിച്ച് ജീവനൊടുക്കിയിരുന്നു. ഇപ്പോള്‍ സയനൈഡ് കഴിച്ച് തന്നെയാണ് വിജീഷും ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. സിന്‍ഡിക്കേറ്റ് ബാങ്കിലെ അസിസ്റ്റന്റ് മാനേജരാണ് വിജീഷിന്റെ ഭാര്യ. നാലുവയസുള്ള കുട്ടിയുണ്ട്. കാന്‍സര്‍ രോഗത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കാന്‍ നില്‍ക്കേണ്ടെന്നു കരുതിയാവാം വിജീഷ് ജീവനൊടുക്കിയതെന്നാണ് കരുതുന്നത്.

Also Read:
'തട്ടിക്കൊണ്ടുപോകല്‍' സംഭവങ്ങള്‍ കുട്ടികളില്‍ ഭയമുണ്ടാക്കുന്നു; വിദ്യാര്‍ത്ഥി പേടിച്ചത് കോഴിയിറക്കാന്‍ വന്ന വാന്‍ കണ്ട്

Keywords: Man found dead inside car, Thrissur, Police, Police Station, Complaint, Wife, Dead Body, Cancer, Friends, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia