Imprisonment | 'പിതാവിനെ മദ്യം നല്കി അബോധാവസ്ഥയിലാക്കിയശേഷം വീട്ടില്‍ അതിക്രമിച്ചുകയറി 9 വയസുകാരിയെ പീഡിപ്പിച്ചു'; 57 കാരന് 34 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും
Sep 20, 2022, 16:45 IST
തിരുവനന്തപുരം: (www.kvartha.com) പിതാവിനെ മദ്യം നല്കി അബോധാവസ്ഥയിലാക്കിയശേഷം വീട്ടില്‍ അതിക്രമിച്ചുകയറി ഒമ്പതു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 57 കാരന് 34 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും വിധിച്ച് കോടതി. ആറ്റിങ്ങല്‍ അതിവേഗകോടതി (പോക്സോ) ജഡ്ജ് ടി പി പ്രഭാഷ് ലാല്‍ ശിക്ഷിച്ചത്.
തിരുവനന്തപുരം ആറ്റിങ്ങലില്‍ ആണ് സംഭവം. വെയിലൂര്‍ സ്വദേശി സതീശനെ(57)യാണ് ശിക്ഷിച്ചത്. 2012 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചു വന്ന കുട്ടിയെ വീട്ടില്‍ വെച്ചായിരുന്നു ഇയാള്‍ പീഡനത്തിനിരയാക്കിയത്.
ഇരയുടെ പിതാവിനൊപ്പം മദ്യപിച്ച് അയാളെ അബോധാവസ്ഥയിലാക്കിയശേഷം സഹോദരനെ മിഠായി വാങ്ങാന്‍ അയച്ച് കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നുവെന്നാണ് കേസ്. ബഹളം കേട്ട് പിതാവ് എഴുന്നേറ്റപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടുവെന്നും പ്രോസിക്യൂഷന് കുറ്റപത്രത്തില്‍ പറയുന്നു.
വീട്ടില്‍ അതിക്രമിച്ചു കയറിയ കുറ്റത്തിന് ഏഴ് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും, പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തില്‍ മൂന്ന് മാസം കഠിനതടവ്, ബലാത്സംഗ ശ്രമത്തിന് ഏഴ് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും, പിഴതുക കെട്ടിവെക്കാത്ത സാഹചര്യത്തില്‍ മൂന്ന് മാസം കഠിനതടവ്, പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടിയെ ലൈംഗികപീഡനത്തിന് വിധേയനാക്കിയെന്ന കുറ്റത്തിനു പത്തുവര്‍ഷം കഠിനതടവും ഇരുപത്തി അയ്യായിരം രൂപ പിഴയും, പിഴതുക കെട്ടിവെക്കാത്ത സാഹചര്യത്തില്‍ ആറ് മാസം കഠിനതടവ്, കുട്ടിയെ ആവര്‍ത്തിച്ച് ലൈംഗിക അതിക്രമത്തിന് വിധേയയാക്കി എന്ന കുറ്റത്തിന് പത്തുവര്‍ഷം കഠിനതടവും ഇരുപത്തി അയ്യായിരം രൂപ പിഴയും, പിഴതുക കെട്ടിവെക്കാത്ത സാഹചര്യത്തില്‍ ആറ് മാസം കഠിനതടവുമാണ് കോടതി ശിക്ഷ വിധിച്ചത്.
പിഴത്തുക കെട്ടിവെക്കുന്ന സാഹചര്യത്തില്‍ ഇരുപതിനായിരം രൂപ അതിക്രമത്തിന് ഇരയായ കുട്ടിക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും ജയിലില്‍ കിടന്നകാലം ശിക്ഷാ ഇളവിന് അര്‍ഹതയുണ്ടെന്നും വിധിന്യായത്തിലുണ്ട്.
കേസില്‍ പ്രോസിക്യൂഷന് പതിനഞ്ച് സാക്ഷികളെ വിസ്തരിക്കുകയും മുപ്പത്തൊന്‍പത് രേഖകള്‍ ആധാരമാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ അഡ്വകറ്റ് എം മുഹസിന് ഹാജരായി.
Keywords: Man gets 34 years imprisonment for molesting minor girl, Thiruvananthapuram, News, Local News, Molestation, Imprisonment, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.