തൊടുപുഴയില്‍ 9 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 41കാരനായ പിതാവിന് 35 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും
Dec 17, 2021, 21:35 IST
ഇടുക്കി: (www.kvartha.com 17.12.2021) തൊടുപുഴയില്‍ ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 41കാരനായ പിതാവിന് 35 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ഏഴ് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
2014 മേയ് 24ന് കുട്ടിയുടെ അമ്മയും സഹോദരനും പുറത്തുപോയ സമയത്ത് പിതാവ് മകളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുട്ടിതന്നെയാണ് അമ്മയോട് പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് വനിതാ ഹെല്പ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ ഇതിനുമുമ്പും പലതവണ പ്രതി മകളെ പീഡിപ്പിച്ചതായുള്ള വിവരവും പുറത്തുവന്നു.
12 വയസില്‍ താഴെയുള്ള കുട്ടിയായതിനാല്‍ ബലാത്സംഗത്തിന് 10 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുറ്റം പലതവണ ആവര്‍ത്തിച്ചതിനാല്‍ 10 വര്‍ഷം തടവും 50,000 രൂപ പിഴയുംകൂടി ചുമത്തി. പ്രതി കുട്ടിയുടെ രക്ഷകര്‍ത്താവായതിനാല്‍ വീണ്ടും പതിനഞ്ചു വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി എന്നതിനാല്‍ പ്രതിക്ക് 15 വര്‍ഷമാണ് ജയിലില്‍ കഴിയേണ്ടിവരിക.
Keywords: Man gets 35 years jail for assaulting girl, Idukki, News, Local News, Jail, Molestation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.