ബിജെപിയുടെ പോസ്റ്ററുകള്‍ കീറി മദ്രസയിലിട്ട സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി
Feb 4, 2014, 13:22 IST
വടകര: മേമുണ്ടയില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനായി ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോഡിയുടെ ചിത്രമുള്ള ബി.ജെ.പി. ഫ്ളക്സ്ബോര്‍ഡുകള്‍ കീറി മദ്രസയില്‍ കൊണ്ടിട്ട സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി.
എന്നാല്‍ അല്പസമയത്തിനുള്ളില് തന്നെ ബോംബും ആയുധങ്ങളുമായെത്തിയ സംഘം ഇയാളെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ 30 പേര്‍ക്കെതിരെ വടകര പോലീസ് കേസെടുത്തു. സിപിഎം പ്രവര്‍ത്തകരാണ് പോസ്റ്ററുകള്‍ കീറിയതിനു പിന്നിലെന്നാണ് ബി.ജെ.പി. നേതാക്കളും പോലീസും പറയുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ ചെമ്മരത്തൂര്‍ രയരോത്ത് കുനി ബാബു, എടത്തട്ടമീത്തല് ബിനീഷ് എന്നിവരാണ് ഫ്ളക്സ് ബോര്‍ഡുകള്‍ കീറി തൊട്ടടുത്തുള്ള ബാഫഖി തങ്ങള്‍ സ്മാരക മദ്രസയില്‍ കൊണ്ടിട്ടതെന്നാണ് ബി.ജെ.പി.പ്രവര്‍ത്തകര്‍ പറയുന്നത്.
മദ്രസയ്ക്ക് സമീപത്തെ സ്ഥാപനത്തിലെ സെക്യൂരിറ്റി ഗാര്‍ഡ്, സിപിഎം പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ കീറി മദ്രസയിലിടുന്നത് കണ്ടിരുന്നു. ഇയാള്‍ മദ്രസയിലുണ്ടായിരുന്നവരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകരുള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തുകയും സംഘത്തിലെ ബാബുവിനെ പിടികൂടുകയും ചെയ്തു. പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി. പ്രവര്‍ത്തകരും സ്ഥലത്തെത്തി.
ഇതിനിടയില്‍ 30 ഓളം വരുന്ന അക്രമി സംഘങ്ങള്‍ വടിവാളുകളും മറ്റുമായി ബൈക്കുകളിലും കാറുകളിലുമായെത്തുകയും രണ്ട് പൈപ്പ് ബോംബുകള്‍ ലീഗ് പ്രവര്‍ത്തകരുടെയും ബിജെപി പ്രവര്‍ത്തകരുടെയും നേര്‍ക്ക് എറിയുകയും ചെയ്തു.
എന്നാല്‍ ബോംബുകള്‍ പൊട്ടിയില്ല. തുടര്‍ന്ന് അക്രമികള്‍ ആയുധങ്ങളുമായി നാട്ടുകാരെ വിരട്ടിയോടിച്ച് ബാബുവിനെ മോചിപ്പിക്കുകയായിരുന്നു. അക്രമത്തെ കുറിച്ച് പോലീസിനെ വിവരമറിയിച്ചുവെങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് എത്തിയതെന്ന് ബി.ജെ.പി.നേതാക്കള്‍ ആരോപിച്ചു.
ബാബു, ബിനീഷ് എന്നിവരടക്കം 30 പേര്‍ക്കെതിരെയാണ് പോലീസ്
കേസെടുത്തത്. സ്ഥലത്തുനിന്നും പോലീസ് പൈപ്പ് ബോംബുകള്‍ കസ്റ്റഡിയിലെടുത്തു. കോട്ടപ്പള്ളി ടൗണില്‍ സ്ഥാപിച്ചിരുന്ന ബി.ജെ.പി.യുടെ സ്തൂപം ഞായറാഴ്ച രാത്രി അക്രമികള്‍ തകര്‍ത്തതായും നാട്ടുകാര്‍ പരാതിപ്പെട്ടു.
പരുന്ത് റാഞ്ചിയ 17,000 രൂപയും മൊബൈലും തിരികെ കിട്ടി

Keywords: Vadakara, Poster, Narendra Modi, Police, BJP, CPM, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.