വ്യാജരേഖയുമായി കരമടയ്ക്കാന്‍ എത്തിയയാള്‍ കുടുങ്ങി

 


തൊടുപുഴ: (www.kvartha.com 03/02/2015) വ്യാജരേഖയുണ്ടാക്കി കരമടയ്ക്കാന്‍ എത്തിയയാളെ റവന്യൂ ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടി. ഇയാള്‍ക്കെതിരെ കാരിക്കോട് വില്ലേജ് ഓഫിസര്‍ പോലിസിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതു പരിശോധിച്ച് കേസെടുക്കുമെന്ന് പോലിസ് അറിയിച്ചു.

കുമ്പങ്കല്ല് സ്വദേശി യാസീന്‍ കാരിക്കോട് വില്ലേജ് ഓഫിസില്‍ പോക്കുവരവ് ചെയ്യാന്‍ ഒരു ആധാരം കൊണ്ടുവന്നു. ഇതില്‍ സര്‍വ്വേ നമ്പരിലും മറ്റും പിഴവുള്ളതിനാല്‍ തിരുത്താധാരം വേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനു വേണ്ടി മടങ്ങിപ്പോയ പ്രതി ആരുടെയോ കരമടച്ച രസീതിയിലെ നമ്പര്‍ തിരുത്തി കൊണ്ടു വരികയായിരുന്നു. സ്ഥലത്തിന്റെ സ്‌കെച്ചിന് അപേക്ഷയും വെച്ചു.

എന്നാല്‍ രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ അങ്ങനെയൊരു പോക്കുവരവു നടന്നിട്ടില്ലെന്നു കണ്ടെത്തി. തുടര്‍ന്ന് പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. വ്യാജരേഖ ചമയ്ക്കാന്‍ സഹായിച്ചത് ഒരു കോണ്‍ഗ്രസ് നേതാവാണെന്നാണ് സൂചന. മണ്ണടിക്കല്‍ ബിസിനസ് നടത്തുന്ന ഇയാള്‍ ഡി.ഐ.സി.യില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് എത്തിയ നേതാവാണ്.
വ്യാജരേഖയുമായി കരമടയ്ക്കാന്‍ എത്തിയയാള്‍ കുടുങ്ങി

പഞ്ചായത്തില്‍ സമര്‍പ്പിക്കാനാണ് ലൊക്കെഷന്‍ സ്‌കെച്ച് ചോദിച്ചത്. ഇതുണ്ടെങ്കിലേ കെട്ടിടത്തിന് അനുമതി ലഭിക്കൂ. ആധാരം പോക്കുവരവു നടത്തി കരമടച്ചാലേ സ്‌കെച്ച് കിട്ടൂ.ഇതിനാണ് സൂത്രപ്പണി നടത്തിയത്. ഇത്തരം വ്യാജരേഖകള്‍ ചമയ്ക്കാന്‍ കോണ്‍ഗ്രസ് നേതാവ് പലരെയും സഹായിച്ചിട്ടുണ്ടെന്നാണ് സൂചന.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Thodupuzha, Idukki, Kerala, Face Document, Village Office, Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia