വിവാഹ വീടുകളില്‍ നിന്നും മണ്ഡപങ്ങളില്‍ നിന്നും പന്തല്‍ പണിക്കാരനാണെന്ന വ്യാജേന പാത്രങ്ങളും വിലകൂടിയ വസ്തുക്കളും മോഷ്ടിച്ചശേഷം മറിച്ചു വില്‍ക്കുന്ന ആള്‍ അറസ്റ്റില്‍

 


വാളയാര്‍: (www.kvartha.com 23.03.2022) വിവാഹ വീടുകളില്‍ നിന്നും മണ്ഡപങ്ങളില്‍ നിന്നും പന്തല്‍ പണിക്കാരനാണെന്ന വ്യാജേന പാത്രങ്ങളും വിലകൂടിയ വസ്തുക്കളും മോഷ്ടിച്ചശേഷം മറിച്ചു വില്‍ക്കുന്ന മോഷ്ടാവിനെ പൊലീസ് അറസ്റ്റുചെയ്തു. പാലക്കാട് സ്വദേശി രമേഷിനെയാണു (കണ്ണന്‍-46) വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

വിവാഹ വീടുകളില്‍ നിന്നും മണ്ഡപങ്ങളില്‍ നിന്നും പന്തല്‍ പണിക്കാരനാണെന്ന വ്യാജേന പാത്രങ്ങളും വിലകൂടിയ വസ്തുക്കളും മോഷ്ടിച്ചശേഷം മറിച്ചു വില്‍ക്കുന്ന ആള്‍ അറസ്റ്റില്‍


തട്ടിപ്പിന് ഇരയായവരെ കാണാതെ മുങ്ങി നടക്കലാണു ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനില്‍ നടക്കുന്ന ഒരു പരിപാടിയിലേക്കു പാത്രങ്ങള്‍ ആവശ്യമുണ്ടെന്ന വ്യാജേന രമേഷിനെ പാലക്കാട് നഗരത്തിലേക്കു തന്ത്രപരമായി വിളിച്ചു വരുത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തനിക്കെതിരെ പരാതികള്‍ ഉണ്ടെന്ന വിവരം രമേഷ് അറിഞ്ഞിരുന്നില്ല.

ഇരുപതോളം വീടുകളില്‍ നിന്നും മണ്ഡപങ്ങളില്‍ നിന്നുമായി നൂറിലേറെ പാത്രങ്ങളും വസ്തുക്കളും ഇയാള്‍ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. കസേരകളും പാത്രങ്ങളും വാടകയ്ക്കു നല്‍കുന്ന സ്ഥലങ്ങളിലും ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവിടെ പാചകക്കാരനാണെന്ന വ്യാജേനയാണു തട്ടിപ്പ് നടത്തിയിരുന്നത്.

പാലക്കാട് സൗത്, നോര്‍ത്, കസബ, അഗളി, വാളയാര്‍ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ പതിനഞ്ചോളം കേസുകള്‍ നിലവിലുണ്ട്. വാളയാര്‍ എസ് ഐ ആര്‍ രാജേഷിന്റെ നേതൃത്വത്തില്‍ എ എസ് ഐ കെ ജയകുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ എം ഷൈനി, കെ പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നു തൊണ്ടി മുതലും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Man held in theft case, Palakkad, News, Local News, Theft, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia