Remanded | പ്രണയപ്പകയാല്‍ യുവതിയെ വീട്ടില്‍ കയറി കുത്തിക്കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി റിമാന്‍ഡില്‍
Jan 31, 2024, 10:32 IST
തലശ്ശേരി: (KVARTHA) പ്രണയ ബന്ധത്തില്‍ നിന്നും പിന്‍മാറിയ വൈരാഗ്യത്താല്‍ യുവതിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കമ്പിപ്പാരകൊണ്ടു തലയ്ക്കടിക്കുകയും ചെയ്തുവെന്ന കേസിലെ പ്രതി അറസ്റ്റില്‍. സംഭവം നടന്ന് നാലുമാസത്തിനു ശേഷമാണ് പ്രതിയെ പൊലീസ് അറസ്റ്റു ചെയ്യുന്നത്.
എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടി ഫയറുസിനെ(44) യാണ് എടക്കാട് സി ഐ സുരേന്ദ്രന്‍ കല്യാടന്‍ അറസ്റ്റു ചെയ്തത്. കോഴിക്കോട്ടെ ലോഡ്ജില്‍ ഒളിവില്‍ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ സെപ്തംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എടക്കാട് ഒ കെ യു പി സ്‌കൂളിന് സമീപത്തെ വീട്ടിലെ താമസക്കാരിയായ 44-വയസുകാരിയാണ് വധശ്രമത്തിനിരയായത്.
ഇവര്‍ തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിക്ക് ആദ്യ വിവാഹബന്ധത്തില്‍ മക്കളുണ്ട്. എന്നാല്‍ ഫയറൂസിന്റെ അനുവാദമില്ലാതെ യുവതി ഒരു വീട്ടില്‍ ജോലിക്ക് പോയതിനെ ചൊല്ലിയുളള തര്‍ക്കത്തിനെ തുടര്‍ന്ന് ഇരുവരും തെറ്റിപ്പിരിയുകയായിരുന്നു. യുവതി പിന്നീട് ബന്ധത്തില്‍ നിന്നും പിന്‍മാറിയതോടെ അത് പ്രണയ വൈരാഗ്യമായി മാറി. കഴിഞ്ഞ സെപ്തംബര്‍ മൂന്നിന് പുലര്‍ചെ അഞ്ചുമണിയോടെയാണ് ഫയറൂസ് വീട്ടില്‍ കയറി അക്രമം നടത്തിയത്.

Keywords: Man remanded for attacking woman, Kannur, News, Remanded, Attack, Woman, Police, Arrested, Injured, Complaint, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.