കോഴിക്കോട്: (www.kvartha.com) റോഡപകടത്തെ തുടര്‍ന്ന് മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ അവയവദാനത്തിലൂടെ നാല് പേര്‍ക്ക് പുതുജീവന്‍. കണ്ണൂര്‍ ജില്ലയിലെ പരിയാരം പുത്തൂര്‍ കുന്നിലെ ജോമോന്റെ (24) അവയവങ്ങളാണ് ചികിത്സയില്‍ കഴിയുന്ന നാല് പേർക്കായി ദാനം ചെയ്തത്.
ജോമോന്റെ കരള്‍, ഒരു വൃക്ക എന്നിവ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് രണ്ട് പേര് സ്വീകരിച്ചു. ബാലുശ്ശേരി സ്വദേശിയായ വ്യക്തി വൃക്കയും, പാനൂര്‍ സ്വദേശി കരളുമാണ് ട്രാന്‍സ്പ്ലാന്റ് സര്‍ജറിയിലൂടെ സ്വീകരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച കാര്‍ അപകടത്തെ തുടര്‍ന്നാണ് ജോമോനെ കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിനായിരുന്നു ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടത്തോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അവയവദാനത്തിന്റെ സാധ്യതകളെ കുറിച്ച് ബന്ധുക്കളോട് സംസാരിക്കുകയും പിതാവിന്റെയും മാതാവിന്റെയും വിദേശത്തുള്ള സഹോദരന്റെയും സമ്മതത്തോടെ അവയവദാനത്തിന് തയ്യാറാവുകയുമായിരുന്നു.

Keywords: Kozhikode, Kerala, News, Top-Headlines, Hospital, Treatment, Man saves four lives donating his organs.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.