Jailed | 16 കാരിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് 20 വര്‍ഷം തടവും പിഴയും
Feb 23, 2023, 21:14 IST
കണ്ണൂര്‍: (www.kvartha.com) 16കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന് വിവിധ വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.
നടുവില്‍ സ്വദേശി സനല്‍ സജു (29)വിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് മുജീബ് റഹ് മാന്‍ ശിക്ഷിച്ചത്. 2015 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ആലക്കോട് സിഐ ആയിരുന്ന എവി ജോണ്‍ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ സനല്‍ മറ്റൊരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ജയിലില്‍ കിടക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഷെറിമോള്‍ ജോസ് ഹാജരായി.
Keywords: Man sentenced to 20-year jail term for molesting minor, Kannur, News, Molestation, Arrested, Kerala, Court.
നടുവില്‍ സ്വദേശി സനല്‍ സജു (29)വിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് മുജീബ് റഹ് മാന്‍ ശിക്ഷിച്ചത്. 2015 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ആലക്കോട് പൊലീസ് സ്റ്റേഷന് പരിധിയിലെ 16 കാരിയെ ഒടുവള്ളില് തട്ടില്‍ വെച്ച് ബൈകില്‍ കയറ്റി എളമ്പേരം പാറയിലെ വിജനമായ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയും അടുത്ത ദിവസം നീലേശ്വരത്തെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് കേസ്.
ആലക്കോട് സിഐ ആയിരുന്ന എവി ജോണ്‍ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ സനല്‍ മറ്റൊരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ജയിലില്‍ കിടക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഷെറിമോള്‍ ജോസ് ഹാജരായി.
Keywords: Man sentenced to 20-year jail term for molesting minor, Kannur, News, Molestation, Arrested, Kerala, Court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.