പുതുവത്സരാഘോഷത്തിനിടെ മര്‍ദനമേറ്റ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com 16.01.2020) കഴിഞ്ഞ പുതുവത്സരാഘോഷത്തിനിടെ മര്‍ദനമേറ്റ കുടുംബനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. തില്ലങ്കേരി കാര്‍ക്കോട്ടെ കുന്നുമ്മല്‍ വീട്ടില്‍ രയരോത്ത് ശങ്കരന്‍ നായര്‍ (70) ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിലാണ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് തില്ലങ്കേരി കാര്‍ക്കോട് വടക്കേയില്‍ ഹൗസില്‍ വി മഹേഷ് (27), തൊമ്മിക്കുളത്ത് ഹൗസില്‍ മോഹനന്‍ എന്ന വിക്രമന്‍ (45) എന്നിവരെ മുഴക്കുന്ന് എസ്‌ഐ കെ ബേബി അറസ്റ്റ് ചെയ്തത്.

പുതുവത്സരാഘോഷത്തിന്റെ മറവില്‍ ബഹളം വച്ചെ ആര്‍എസ്എസുകാര്‍ ശങ്കരന്‍ നായരെ വീട്ടില്‍ കയറി അസഭ്യം പറയുകയും മര്‍ദിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഭാര്യയുടെ മുന്നില്‍ വെച്ചുണ്ടായ അക്രമത്തില്‍ മനംനൊന്ത് ശങ്കരന്‍ നായര്‍ ആസിഡ് കഴിക്കുകയായിരുന്നു. ഭര്‍ത്താവ് മരിക്കാന്‍ കാരണംമഹേഷും വിക്രമനും ആക്രമിച്ചതിനാലാണെന്ന് ശങ്കരന്‍ നായരുടെ ഭാര്യ കോയ്യോടന്‍ രോഹിണി മുഴക്കുന്ന് പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റ്.

പുതുവത്സരാഘോഷത്തിനിടെ മര്‍ദനമേറ്റ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍


Keywords:  Kerala, Kannur, News, RSS, Suicide, Arrest, New Year, Man suicide case: RSS activist arrested 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia