കൊച്ചിയില്‍ എഎസ്‌ഐയെ കുത്തിയത് നടിയെ ആക്രമിച്ച കേസിലെ പ്രതിയെന്ന് പൊലീസ്

 



കൊച്ചി: (www.kvartha.com 07.01.2022) കൊച്ചിയില്‍ എഎസ്‌ഐയെ കുത്തിയത് നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെന്ന് പൊലീസ്. ദിലീപ്  പ്രതിയായ ക്വടേഷന്‍ കേസിലെ പ്രതി വിഷ്ണു അരവിന്ദാണ് എഎസ്‌ഐയെ കുത്തിയത്. ബൈക് മോഷണക്കേസില്‍ പ്രതിയെ പിടികൂടുമ്പോഴാണ് എഎസ്‌ഐക്ക് കുത്തേറ്റത്.

ഇയാള്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു. കാക്കനാട്ടെ ജയിലില്‍വച്ച്, രണ്ട് കോടി ആവശ്യപ്പെട്ട് ദിലീപിന്റെ മാനേജെര്‍ക്ക് സുനി എഴുതിയ കത്ത് എത്തിച്ചുനല്‍കിയത് വിഷ്ണുവാണ്. നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ പങ്കിനെ പറ്റി വ്യക്തമായ തെളിവ് ലഭിച്ചത് ഈ കത്തില്‍ നിന്നാണ്. പള്‍സര്‍ സുനിക്ക് ദിലീപിനെ വിളിക്കാന്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്തിച്ചുനല്‍കിയതും വിഷ്ണുവാണെന്ന് ഉള്‍പെടെയുള്ള വിവരങ്ങള്‍ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. നിലവില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയാണ് വിഷ്ണു അരവിന്ദ്. 

ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്ത് മോഷ്ടിച്ച ബൈക് തള്ളിക്കൊണ്ടുപോവുകയായിരുന്ന വിഷ്ണുവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് എ എസ് ഐ ഗിരീഷ് കുമാറിന് കുത്തേറ്റത്. ലുലു മാളില്‍ നിന്ന് ബൈക് മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ പൊലീസ് തടഞ്ഞുനിര്‍ത്തിയപ്പോള്‍ വിഷ്ണു എ എസ് ഐയെ കത്തി കൊണ്ടു കുത്തുകയായിരുന്നുവെന്നാണ് വിവരം. പൊലീസ് ഇയാളെ പിടികൂടുന്നതിന്റെ ദൃശ്യം പുറത്തുവന്നു.

കൊച്ചിയില്‍ എഎസ്‌ഐയെ കുത്തിയത് നടിയെ ആക്രമിച്ച കേസിലെ പ്രതിയെന്ന് പൊലീസ്


പൊലീസ് ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആദ്യം വൈറ്റിലയിലേക്കുള്ള റോഡില്‍ വച്ച് വിഷ്ണുവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. ഇടപ്പള്ളി ജങ്ഷനിലേക്ക് വന്ന വിഷ്ണുവിനെ അവിടെവച്ചു പൊലീസ് വളഞ്ഞിട്ടു പിടിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ ഓടിയ എ എസ് ഐ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ, വിഷ്ണു എ എസ് ഐയുടെ കയ്യില്‍ കുത്തി. ഇതിനിടെ മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ സാഹസികമായി കീഴടക്കുകയായിരുന്നു.

കൈത്തണ്ടയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എ എസ് ഐ ആശുപത്രി വിട്ടു. വധശ്രമത്തിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കേസെടുത്ത് പ്രതിയെ റിമാന്‍ഡ് ചെയ്തു. കാക്കനാട് ജയിലിലാണ് ഇപ്പോഴുള്ളത്. എച് എം ടി കോളനി സ്വദേശിയാണ് വിഷ്ണു എന്ന ബിച്ചു.

Keywords:  News, Kerala, State, Kochi, Case, Actress, Police, Attack, Assault, Crime, Man who Attacked ASI related to Actress Assault Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia