Death | മധ്യവയസ്‌ക്കനെ വീടിന് സമീപത്തെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കടബാധ്യതയുണ്ടെന്ന് ബന്ധുക്കള്‍ 

 
Mananthavady Man Died Mysteriously, Debt Suspected
Mananthavady Man Died Mysteriously, Debt Suspected

Representational Image Generated By Meta AL

● മാനന്തവാടിയിലെ സ്റ്റീല്‍ ലാന്റ് എന്ന വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു  
● പൊലീസ് അന്വേഷണം ആരംഭിച്ചു

മാനന്തവാടി: (KVARTHA) മധ്യവയസ്‌ക്കനെ വീടിന് സമീപത്തെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവക പാതിരിച്ചാല്‍ കുന്നത്ത് കെ ടി സുനില്‍(50) ആണ് മരിച്ചത്. പരേതരായ കുന്നത്ത് തോമസിന്റെയും അന്നക്കുട്ടിയുടെയും മകനായ സുനിലിനെ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മാനന്തവാടിയിലെ സ്റ്റീല്‍ ലാന്റ് എന്ന വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു.  സുനിലിന് ബാങ്ക് വായ്പ ഉള്‍പ്പെടെ 25 ലക്ഷം രൂപയുടെ കടബാധ്യതയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. ഇതാകാം മരണകാരണമെന്നും അവര്‍ സംശയിക്കുന്നു. 

വീട് നിര്‍മിക്കാനായി എടുത്ത വായ്പയും സ്വകാര്യ വ്യക്തികളില്‍ നിന്നു കടം വാങ്ങിയതും ഉള്‍പ്പെടെ 25 ലക്ഷം രൂപയിലധികം കടബാധ്യതയുണ്ടെന്ന് സുനിലിന്റെ പിതാവിന്റെ സഹോദരന്റെ മകനും എടവക ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവുമായ ബിനു കുന്നത്ത് പറഞ്ഞു. മാനന്തവാടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വയനാട് ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.

ഭാര്യ: റിന്‍സി. വിദ്യാര്‍ഥികളായ അന്‍സ മരിയാ സുനില്‍, അല്‍ന മരിയാ സുനില്‍, അഷ്വല്‍ സുനില്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് കല്ലോടി സെയ്ന്റ് ജോര്‍ജ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ നടക്കും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

#Mananthavady #Kerala #death #suicide #debt #financialcrisis #policeinvestigation #tragedy
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia