മാനവ കാരുണ്യ യാത്രയ്ക്ക് 30ന് കാസര്‍കോട്ട് തുടക്കം

 


മാനവ കാരുണ്യ യാത്രയ്ക്ക് 30ന് കാസര്‍കോട്ട് തുടക്കം
കാസര്‍കോട്: അവയവദാനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും സംഘടനകളുടെയും പങ്കാളിത്തത്തോടെ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന മാനവ കാരുണ്യ യാത്ര 30ന് കാസര്‍കോട്ട് നിന്നാരംഭിക്കും.

യാത്രയുടെ ഉദ്ഘാടനം കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സാമുതിരി കുടുംബാംഗം പ്രൊഫ. പി.സി.കൃഷ്ണവര്‍മ്മ രാജ, അറയ്ക്കല്‍ കുടുംബാംഗം അറയ്ക്കല്‍ റാഫി, ജാഥാ ക്യാപ്റ്റന്‍ ഫാദര്‍ ഡേവിഡ് ചിറയ്ക്കല്‍ എന്നിവര്‍ സംയുക്തമായാണ് യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കുക.

അവയവദാനത്തിന് സമ്മതം പ്രകടിപ്പിച്ചിട്ടുള്ള ഫോറങ്ങള്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ജാഥാ ക്യാപ്റ്റന് കൈമാറും. സ്വയം വൃക്കദാനം നിര്‍വഹിച്ച് അവയവദാന ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന ഫാദര്‍ ഡേവിഡ് ചിറയ്ക്കല്‍ നയിക്കുന്ന യാത്ര സംസ്ഥാനത്തുടനീളം പര്യടനം നടത്തി ഒക്‌ടോബര്‍ 20ന് തിരുവനന്തപുരത്ത് സമാപിക്കും. 

സെപ്റ്റംബര്‍ ഏഴിന് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം യാത്രയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. യാത്രയ്‌ക്കൊടുവില്‍ പത്ത് ലക്ഷം പേരുടെ അവയവദാന സമ്മത പത്രം നവംബര്‍ ഒന്നിന് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും.

Keywords: Organ Donate, Rally, Start, Kasaragod, Thiruvananthapuram, Father David Chirakkal, Kidney foundation of India, Kerala, Malayalam news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia