എയര്‍ഇന്ത്യയുടെ ക്രൂരത തുടരുന്നു; യാത്രക്കാരെ കോഴിക്കോട്ടിറക്കി
Aug 26, 2012, 16:42 IST
മംഗലാപുരം: എയര്‍ഇന്ത്യയുടെ യാത്രക്കാരോടുള്ള ക്രൂരത തുടരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മംഗലാപുരത്തിറങ്ങേണ്ടിയിരുന്ന എയര്‍ഇന്ത്യ എക്സ്പ്രസ് മോശം കലാവസ്ഥ കാരണം കോഴിക്കോട് ലാന്‍ഡ് ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യാത്രക്കാരെ ലക്ഷ്യ സ്ഥാനത്തെത്തിക്കാതെ അധികൃതര്‍ അലംഭാവം കാണിക്കുകയാണെന്നാണ് പരാതി.
അഞ്ച് ദിവസം മുമ്പും സമാനമായ സംഭവം നടന്നിരുന്നു. ദുബൈയില്‍ നിന്നും യു.എ.ഇ സമയം ഒരു മണിക്കാണ് 160 ഓളം യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് മംഗലാപുരത്തേക്ക് തിരിച്ചത്. പുലര്‍ച്ചെ 6.30 നാണ് വിമാനം മംഗലാപുരത്ത് ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥ മൂലം മംഗലാപുരത്തിറങ്ങാന് കഴിയാതെ വിമാനം കോഴിക്കോട്ടേക്ക് പറക്കുകയായിരുന്നു.
ഏഴ് മണിയോടെയാണ് വിമാനം കോഴിക്കോട്ടെത്തിയത്. യാത്രക്കാരെ ബോഡിംഗ് പാസ് നല്കി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിര്‍ത്തിയതല്ലാതെ അധികൃതര്‍ കുടിക്കാന്‍ വെള്ളം പോലും നല്കാന് കൂട്ടാക്കിയില്ലെന്ന് യാത്രക്കാര്‍ അറിയിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞ് മംഗലാപുരത്തെത്തിക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. പിന്നീട് മണിക്കൂറുകള്‍ പലതും കടന്നുപോയി. വൈകിട്ട് 3.30 മണിയോടെ മംഗലാപുരത്തെത്തിക്കുമെന്നായിരുന്നു അവസാന അറിയിപ്പ്. എന്നിട്ടും യാത്രക്കാരെ ലക്ഷ്യ സ്ഥാനത്തെത്തിക്കാന്‍ ഒരു നടപടിയുമുണ്ടായില്ല.
വിമാനത്തില്‍ വരുന്നവരെ സ്വീകരിക്കാന്‍ മംഗലാപുരം എര്‍പോര്‍ട്ടിലെത്തിയ നിരവധി പേര് ഇപ്പോഴും ഇവിടെ കാത്തുകെട്ടി കിടക്കുകയാണ്. ഇതിനിടയില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ചില യാത്രക്കാര്‍ ക്ഷുഭിതരായി ലഗേജ്് പോലും എടുക്കാതെ ടാക്സി വാഹനങ്ങള്‍ പിടിച്ച് വീടുകളിലേക്ക് തിരിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ യാത്രക്കാര്‍ക്ക് വേണ്ടുന്ന പ്രാഥമികമായ കാര്യങ്ങള്‍ പോലും എയര്‍ഇന്ത്യ അധികൃതര്‍ ഒരുക്കാത്തത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വിശ്രമിക്കാന്‍ പോലും അനുവദിക്കാത്തത് കടുത്ത ക്രൂരതയാണെന്ന് യാത്രക്കാരും ബന്ധുക്കളും പറയുന്നു. മറ്റ് വിമാനകമ്പനികളെല്ലാം ഇത്തരം സന്ദര്‍ഭങ്ങളില്‍ യാത്രക്കാരുടെ പ്രശ്നങ്ങള്‍ സൗഹാര്‍ദ്ദത്തോടെയാണ് പരിഹരിക്കാറുള്ളത്. മംഗലാപുരത്ത് വിമാന ദുരന്തമുണ്ടായതിന് ശേഷം ചെറിയ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പോലും വിമാനം ലാന്റ് ചെയ്യിക്കാതെ കോഴിക്കോട്ടേക്കും മറ്റും തിരിച്ചുവിടുകയാണ് ചെയ്തത്. ഇതിന്റെ ദുരിതം വിവരണാതീതമാണ്. ഇക്കഴിഞ്ഞ ആഗസ്ത് 20 നും അതിന് ശേഷവും ഇതേ സാഹചര്യം ഉണ്ടായിട്ടുണ്ട്. അന്നും യാത്രക്കാരോട് എയര്‍ഇന്ത്യ ക്രൂരത കാട്ടുകയായിരുന്നു.
Related News
എയര്‍ ഇന്ത്യയുടെ ക്രൂരത തുടരുന്നു; മംഗലാപുരത്ത് ലാന്‍ഡ് ചെയ്യേണ്ട വിമാനം കരിപ്പൂരിലിറക്കി
Keywords: Air India Express,Dubai, Land, Mangalore, Kozhikode, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.