മംഗലാപുരത്തേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കോഴിക്കോട്ടിറങ്ങി; യാത്രക്കാര്‍ വലഞ്ഞു
Feb 23, 2013, 11:35 IST
കോഴിക്കോട്: ദുബൈയില്‍ നിന്ന് മംഗലാപുരത്തേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് മൂടല്‍മഞ്ഞിനെതുടര്‍ന്ന് കോഴിക്കോട്ട് ഇറങ്ങി. ഇതുമൂലം യാത്രക്കാര്‍ വലഞ്ഞു. ദുബൈയില്‍ നിന്ന് ശനിയാഴ്ച പുലര്‍ചെ 1.30ന് പുറപ്പെട്ട് രാവിലെ 6.00 മണിക്ക് മംഗലാപുരത്ത് എത്തേണ്ട വിമാനമാണ് കോഴിക്കോട്ട് ഇറക്കിയത്.
രാവിലെ ഒമ്പത് മണിക്ക് യാത്ര പുനരാരംഭിക്കുമെന്ന് അധികൃതര്‍ യാത്രക്കാരെ അറിയിച്ചെങ്കിലും വിമാനം പുറപ്പെട്ടില്ല. അതിനിടെ പത്ത് മണിയായപ്പോള്‍ ഡ്യൂട്ടിസമയം കഴിഞ്ഞതിനാല്‍ വിമാന ജീവനക്കാര്‍ ഇറങ്ങിപോവുകയും ചെയ്തു. ഒടുവില്‍ ഉച്ചക്ക് 1.30ന് വിമാനം പുറപ്പെടുമെന്നാണ് എയര്‍ ഇന്ത്യാ അധികൃതര്‍ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.
പിതാവ് മരണപ്പെട്ടതറിഞ്ഞ് അടിയന്തിരമായി നാട്ടിലെത്താന്‍ യാത്രപുറപ്പെട്ട കാസര്‍കോട് സ്വദേശിയടക്കം 110 യാത്രക്കാരാണ് വിമാനത്തിലുള്ളത്. പുലര്‍ചെ അഞ്ച് മണിക്ക് മംഗലാപുരത്ത് എത്തേണ്ടിയിരുന്നജെറ്റ് എയര്‍വൈസ് വിമാനവും മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കൊച്ചിയിലേക്ക് തിരിച്ചുവിട്ടിരുന്നു. മൂടല്‍മഞ്ഞ് നീങ്ങിയപ്പോള്‍ അത് യാത്രപുനരാരംഭിച്ച് 10 മണിയോടെ മംഗലാപുരത്ത് തിരിച്ച് ലാന്‍ഡ് ചെയ്യുകയും ചെയ്തു.
എന്നാല്‍ എയര്‍ ഇന്ത്യ വിവിധ ന്യായങ്ങള്‍ പറഞ്ഞ് യാത്രക്കാരെ കോഴിക്കോട്ട് പിടിച്ചിട്ടിരിക്കുന്നത് എയര്‍ ഇന്ത്യയുടെ യാത്രക്കാരോടുള്ള ദ്രോഹത്തിന്റെ ഒടുവിലത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ഒരു യാത്രക്കാരന് 30 കിലോയില്‍ അധികമുള്ള ലഗേജിന് കിലോയ്ക്ക് 70 ദിര്‍ഹം ചാര്‍ജ് ഈടാക്കുന്നത്. മറ്റു വിമാനങ്ങള്‍ ലഗേജ് അഞ്ച് കിലോ വരെ കൂടിയാലും കൊണ്ടുവരാന്‍ അനുവദിക്കാറുണ്ട്. എയര്‍ ഇന്ത്യയാണെങ്കില്‍ ഒന്നിച്ച് ടിക്കറ്റെടുത്തവരുടെ ലഗേജുകളില്‍ പോലും ആനുപാതികമായി കൂട്ടി കണക്കാക്കുമ്പോഴുള്ള ഇളവ് അനുവദിക്കുന്നില്ല. ഈ കര്‍ക്കശസ്വഭാവം യാത്രക്കാരെ കൃത്യസമയത്ത് ടിക്കറ്റെടുത്ത സ്ഥലത്ത് എത്തിക്കുന്നതില്‍ എയര്‍ ഇന്ത്യ പുലര്‍ത്തുന്നില്ലെന്നാണ് മറ്റൊരു ആക്ഷേപം.
കോഴിക്കോട് വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരെ സമാധാനിപ്പിക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും പ്രതിഷേധം കാരണം പലയാത്രക്കാരും വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാനോ, അവര്‍ നല്‍കിയ ഭക്ഷണം കഴിക്കാനോ കൂട്ടാക്കിയില്ല. ഇതിനിടെ വിമാനത്തിലെ ശീതീകരണ സംവിധാനം ഓഫ് ചെയ്തതും യാത്രക്കാരെ ക്ഷുഭിതരാക്കി.
എയര്‍ ഇന്ത്യാ വിമാനത്തിലെ യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ മംഗലാപുരം വിമാനത്താവളത്തിലെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പെടെയുള്ളവരും വിമാനം സമയത്തെത്താത്തതിനാല്‍ ഏറെ വിഷമിച്ചു. പലരും വാഹനങ്ങളിലാണ് യാത്രക്കാരെ കൂട്ടികൊണ്ടുപോകാന്‍ വിമാനത്താവളത്തിലെത്തിയത്. അതിനാല്‍ വിമാനത്താവള പരിസരത്ത് ധാരാളം വാഹനങ്ങള്‍ നിരന്നുകിടക്കുകയാണ്.
Keywords: Kozhikode, Air India, Dubai, Mangalore, Snow Fall, Kerala, Luggage, Duty, Jet airways, Kochi, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.