എയര്‍ ഇന്ത്യയുടെ ക്രൂരത തുടരുന്നു; മംഗലാപുരത്ത് ലാന്‍ഡ് ചെയ്യേണ്ട വിമാനം കരിപ്പൂരിലിറക്കി

 


എയര്‍ ഇന്ത്യയുടെ ക്രൂരത തുടരുന്നു; മംഗലാപുരത്ത്  ലാന്‍ഡ്  ചെയ്യേണ്ട വിമാനം കരിപ്പൂരിലിറക്കി
കോഴിക്കോട്/മംഗലാപുരം: ദുബായില്‍ നിന്നും മംഗലാപുരത്തേക്ക് യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യയുടെ ഐ.എക്‌സ് 814 വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് മംഗലാപുരത്ത് ലാന്‍ഡ് ചെയ്തില്ല. തുടര്‍ന്ന് വിമാനം കരിപ്പൂരിലിറക്കി.

തിങ്കളാഴ്ച പുലര്‍ച്ചെ 6.25 ന് മംഗലാപുരത്ത് ലാന്‍ഡ് ചെയ്യേണ്ട വിമാനമായിരുന്നു കരിപ്പൂരിലിറക്കിയത്. വിമാനം കരിപ്പൂരിലെത്തിയതോടെ മംഗലാപുരത്തെ കാലാവസ്ഥ അനുകൂലമായെന്നും വിമാനം ഉടന്‍ മംഗലാപുരത്തേക്ക് തിരിച്ചുവിടുമെന്നും അനൗണ്‍സ് ചെയ്‌തെങ്കിലും രാവിലെ 11.30 മണിവരെ വിമാനം മംഗലാപുരം എയര്‍പോര്‍ട്ടിലെത്തിയിട്ടില്ല. പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ നാട്ടിലെത്തുന്ന പ്രവാസികളെയാണ് എയര്‍ ഇന്ത്യ അധികൃതരുടെ  നിരുത്തരവാദിത്തപരമായ നടപടിയെ തുടര്‍ന്ന് ദുരിതത്തിലാഴ്ത്തിയത്.

ഇതേ തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ വെള്ളവും ഭക്ഷണവും കിട്ടാതെ മണിക്കൂറുകളോളം വലഞ്ഞു. സ്വന്തക്കാരെ സ്വീകരിക്കാനായി ബന്ധുക്കള്‍ പുലര്‍ച്ചെ തന്നെ ദൂരെ ദിക്കുകളില്‍ നിന്നും മംഗലാപുരം എയര്‍പോര്‍ട്ടിലെത്തിയിരുന്നു. ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷമാണ് വിമാനം കരിപ്പൂരിലേക്ക് തിരിച്ചുവിട്ട കാര്യം ബന്ധുക്കള്‍ അറിഞ്ഞത്. ഇതേ തുടര്‍ന്ന് യാത്രക്കാരെ സ്വീകരിക്കാന്‍ ഇവര്‍ കരിപ്പൂരിലേക്ക് തിരിക്കാണോ അതോ വിമാനം തിരിച്ച് മംഗലാപുരത്ത് ലാന്‍ഡ് ചെയ്യുമോ എന്ന കാര്യത്തിലും ആശങ്ക ഉയര്‍ന്നു. രണ്ട് ദിവസം മുമ്പ് ദുബായില്‍ നിന്നും മംഗലാപുരത്തെത്തിയ എയര്‍ ഇന്ത്യാ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ടയര്‍പൊട്ടിയ വിവരം മറിച്ചുവെച്ചത് വന്‍ വിവാദമായിരുന്നു.

Keywords: Air India express, Mangalore, Kozhikode, Landing, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia