മാണിയുടെ രാജി ആവശ്യപ്പെട്ട് ഒടുവില്‍ സിപിഎമ്മും സമരത്തിനിറങ്ങുന്നു

 


തിരുവനന്തപുരം: (www.kvartha.com 12.11.2014) ബാര്‍ പ്രശ്‌നത്തില്‍ ഒരുകോടി രൂപയുടെ അഴിമതി ആരോപണം നേരിടുന്ന സാഹചര്യത്തില്‍ ധനന്ത്രി കെ.എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഒടുവില്‍ സി.പി.എമ്മും സമരത്തിലേക്ക്.
സി പി ഐ തനിച്ച് സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതോടെ ഇക്കാര്യത്തില്‍ സി പി എമ്മിന്റെ ഒളിച്ചുകളി ചര്‍ച്ചയായിരുന്നു. ഇതിനിടയിലാണ് സി പി എമ്മും മനസില്ലാ മനസ്സോടെ സമരരംഗത്തേക്കിറങ്ങുന്നത്. സമരം നടത്തുന്നതു സംബന്ധിച്ച് അടുത്ത സി.പി.എം യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും പിണറായി പറഞ്ഞു.

മാണിക്കെതിരെയായ സമരം ശക്തമാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വെളിപ്പെടുത്തി.  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും എക്‌സ്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബുവിനേയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. സമരം മാണിയുടെ പേരിലാണെങ്കിലും സി പി എം ലക്ഷ്യം വെക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും എക്‌സൈസ് മന്ത്രി കെ ബാബുവിനേയുമാണെന്ന് വ്യക്തമാണ്.

ആരോപണ വിധേയനായ  മാണിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണമാണ് നടത്തേണ്ടതെന്ന്  കോടിയേരി ബാലകൃഷണന്‍ ആവശ്യപ്പെട്ടു. മാണിയെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്.  അതിനാല്‍ മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാതെയാണ് അന്വേഷണം നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു.
മാണിയുടെ രാജി ആവശ്യപ്പെട്ട് ഒടുവില്‍ സിപിഎമ്മും സമരത്തിനിറങ്ങുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  CPM, CPI, K.M.Mani, Corruption, Allegation, Pinarayi vijayan, Kodiyeri Balakrishnan, Chief Minister, Oommen Chandy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia