മാണി തന്നെ ബജറ്റ് അവതരിപ്പിക്കും; കവലച്ചട്ടമ്പികളുടെ ഭാഷയില്‍ വി.എസ് സംസാരിക്കരുത്: മന്ത്രി കെ.സി. ജോസഫ്

 


കാസര്‍കോട്: (www.kvartha.com 02/02/2015) കെ.എം മാണി തന്നെ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുമെന്ന് ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും കവലച്ചട്ടമ്പികളുടെ ഭാഷയില്‍ സംസാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

ഏതാനും ദിവസമായി പ്രതിപക്ഷം ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് പ്രസ്താവനകള്‍ നടത്തുന്നത്. നിയമസഭ വളയുമെന്നും ബജറ്റ് അവതരിപ്പിക്കാന്‍ വരുന്ന മാണിയെ തടയുമെന്നുമാണ് പ്രതിപക്ഷ നേതാവും മറ്റും പറയുന്നത്.

കൈയ്യൂക്കിന്റെ ഭാഷ ഇനിയെങ്കിലും പ്രതിപക്ഷം അവസാനിപ്പിക്കണം. ഗവര്‍മെന്റിനെ കുറ്റപ്പെടുത്തുകയോ വിമര്‍ഷിക്കുകയോ ചെയ്യാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. എന്നാല്‍ നിയമസഭയെ സംഘര്‍ഷവേദിയാക്കി മാറ്റുമെന്നാണ് പ്രതിപക്ഷത്തിന്റെ വെല്ലുവിളി. മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നും തടയാന്‍ ഒരു ശക്തിയേയും അനുവദിക്കില്ല.

മുഖ്യമന്ത്രിയായിരുന്ന വി.എസില്‍ നിന്നും മാന്യമായ ഭാഷയാണ് പ്രതീക്ഷിക്കുന്നത്. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ മുഴുവന്‍ ശക്തിയും സംബന്ധിച്ച് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചും ക്ലിഫ് ഹൗസ് വളയലും ദയനീയമായി പരാജയപ്പെട്ടത് കേരളം കണ്ടതാണ്. ഇനിയെങ്കിലും പാഠം പഠിക്കാന്‍ സി.പി.എം തയ്യാറാകണം. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന ശൈലിയല്ല സ്വീകരിക്കേണ്ടത്.

ആരോപണങ്ങള്‍ ഉണ്ടായവരെല്ലാം രാജിവെച്ച പാരമ്പര്യമൊന്നും കേരളത്തില്‍ ഇല്ല. ആരോപണങ്ങള്‍ തെളിഞ്ഞാല്‍ മാത്രമേ രാജിവെക്കേണ്ട കാര്യമുള്ളൂ. മാണിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടോ എന്ന കാര്യം തെളിഞ്ഞിട്ടില്ല. അതു കൊണ്ടു തന്നെ ഇക്കാര്യത്തെ കുറിച്ച് മറുപടി നല്‍കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബജറ്റ് അവതരിപ്പിക്കുക എന്നത് ധനകാര്യ മന്ത്രിയുടെ നിയമപരമായ അവകാശമാണ്. അത് അദ്ദേഹം അവതരിപ്പിക്കുക തന്നെ ചെയ്യും. ബജറ്റ് മേശപ്പുറത്ത് വെക്കുകയാണ് ചെയ്യുക എന്ന പ്രചരണം ശരിയല്ല. ബജറ്റ് മാണി അവതരിപ്പിക്കും.

നിയമസഭയ്ക്കുള്ളില്‍ മന്ത്രി മാണിയെ പ്രതിപക്ഷ എം.എല്‍.എമാര്‍ തടയുമെന്ന് കരുതുന്നില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത എം.എല്‍.എമാര്‍ മാന്യമായി പെരുമാറുമാറുമെന്നാണ് കരുതുന്നത്. നിയമസഭയില്‍നിന്നും വാച്ച് ആന്‍ഡ് വാര്‍ഡന്മാരെ ഒഴിവാക്കിയത് സ്പീക്കര്‍ ജി. കാര്‍ത്തികേയനാണ്. നിയമസഭയുടെ അന്തസ് അംഗങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് കരുതുന്നതനിനാലാണ് വാച്ച് ആന്‍ഡ് വാര്‍ഡര്‍മാരെ സ്പീക്കര്‍ ഒഴിവാക്കിയത്. ഇവരെ തിരിച്ചുകൊണ്ടുവരുമോഎന്ന കാര്യം സ്പീക്കറാണ് തീരുമാനിക്കേണ്ടത്.
മാണി തന്നെ ബജറ്റ് അവതരിപ്പിക്കും; കവലച്ചട്ടമ്പികളുടെ ഭാഷയില്‍ വി.എസ് സംസാരിക്കരുത്: മന്ത്രി കെ.സി. ജോസഫ്

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
അക്രമം പതിവാക്കിയാല്‍ സമ്മേളനങ്ങള്‍ക്കു ബസുകള്‍ നല്‍കില്ലെന്നു ഉടമസ്ഥസംഘം

Keywords:  Kasaragod, Kerala, Budget, K.M.Mani, V.S Achuthanandan, Kodiyeri Balakrishnan, Guest-house, Media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia