Kaliyattam | മാണിയൂര്‍ പുല്യോട്ട് ഭഗവതി ക്ഷേത്രകളിയാട്ട മഹോത്സവത്തിന് മെയ് 2 ന് കൊടിയേറും

 


മയ്യില്‍: (www.kvartha.com) മാണിയൂര്‍ ശ്രീ പുല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം 2023 മെയ് രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളില്‍ നടക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. മെയ് രണ്ടിന് രാത്രി ഏഴു മണിക്ക് പ്രദേശവാസികളുടെ കലാസന്ധ്യ അരങ്ങേറും. മൂന്നിന് രാവിലെ പുറവൂര്‍ അമ്പലത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവന്ന് ക്ഷേത്രത്തില്‍ കയറുന്നതോടെ കളിയാട്ടത്തിന് തുടക്കം കുറിക്കും.

തുടര്‍ന്ന് ഗണപതി ഹോമം. വൈകുന്നേരം 4.30ന് കലവറ നിറക്കല്‍ ഘോഷയാത്ര. രാത്രി 9.30ന് ധര്‍മദൈവത്തിന്റെ വെള്ളാട്ടം, 10.45ന് പൂക്കുട്ടി ശാസ്ത്തപ്പന്റെ പുറപ്പാട്. 12 മണിക്ക് നാഗസ്ഥാനത്ത് നാഗകന്യകയുടെ പുറപ്പാട്.

Kaliyattam | മാണിയൂര്‍ പുല്യോട്ട് ഭഗവതി ക്ഷേത്രകളിയാട്ട മഹോത്സവത്തിന് മെയ് 2 ന് കൊടിയേറും

നാലിന് രാത്രി ഒമ്പതുമണിക്ക് ധര്‍മദൈവത്തിന്റെ പുറപ്പാട്, 9.30ന് വിഷ്ണുമൂര്‍ത്തിയുടെ തോറ്റം, ഉച്ചിട്ട ഭഗവതിയുടെ തോറ്റം, 11 മണിക്ക് തീപ്പൊട്ടന്‍ ദൈവത്തിന്റെ തോറ്റം. അഞ്ചിന് പുലര്‍ചെ മൂന്നുമണിക്ക് തീപ്പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാടും നാലു മണിക്ക് അഗ്‌നിപ്രവേശനവും. രാവിലെ അഞ്ചു മണിക്ക് ഭൈരവന്‍ ദൈവത്തിന്റെ പുറപ്പാട്, ഏഴു മണിക്ക് ഗുളികന്‍ ദൈവത്തിന്റെ പുറപ്പാട്, 7.30ന് കുറത്തി അമ്മയുടെ പുറപ്പാട്, 8.15ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, ഒമ്പത് മണിക്ക് ഉച്ചിട്ട ഭഗവതിയുടെ പുറപ്പാട്, 10 മണിക്ക് അപൂര്‍വമായ വളയങ്ങാടന്‍ തൊണ്ടച്ചന്‍ ദൈവത്തിന്റെ പുറപ്പാട്, 11 മണിക്ക് ശ്രീ പുല്ല്യോട്ട് ഭഗവതിയുടെ തിരുപ്പുറപ്പാടും തിരുമുടി അണിയലും.

12 മണിക്ക് കൂടിയാട്ടം. മൂന്ന്, നാല് തീയതികളില്‍ രാത്രിയിലും അഞ്ചിന് ഉച്ചയ്ക്കും വിപുലമായ പ്രസാദ സദ്യ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് പി ശ്രീധരന്‍, സെക്രടറി കെ നാരായണന്‍ ഭാരവാഹികളായ കെ വിജയന്‍ നാറാത്ത്, വി അശോകന്‍, ഇ സോമന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Maniyur Pulyot Bhagavathy Kshetra Kaliyatta Mahotsavam will be flagged off on May 2, Kannur, News, Festival, Press Meet, Kaliyatta Mahotsavam, Food, Pottan Theyyam, Vishnu Moorthy, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia