തൊടുപുഴ: (www.kvartha.com 08.11.2014) ധന മന്ത്രി കെ.എം മാണിക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ നിന്നും കൊച്ചിയിലെ ബാറുടമ മനോഹരന് പിന്മാറിയത് പേടിയോ സമ്മര്‍ദമോ മൂലമെന്ന് തൊടുപുഴയിലെ ബാര്‍ ഉടമ ദീപു. ആര്‍ക്കൊക്കെ പണം കൊടുത്തിട്ടുണ്ടോ അതിന്റെയെല്ലാം തെളിവ് അസോസിയേഷന്റെ കൈവശമുണ്ട്. മദ്യ ലഹരിയില്‍ ആണ് മനോഹരന് അങ്ങനെ പറഞ്ഞതെന്ന് കരുതുന്നില്ല.
വലിയ സമ്മര്‍ദം മനോഹരന്റെ മേല്‍ ഉണ്ടായിട്ടുണ്ടാകാം. അല്ലെങ്കില്‍ മനോഹരന് നിലപാട് മാറ്റില്ല. അന്ന് കാര്യങ്ങള്‍ എല്ലാം അറിഞ്ഞ് തന്നെയാണ് മനോഹരന് പറഞ്ഞത്. ഇപ്പോള്‍ മാറ്റിപ്പറയുന്നത് പേടി കൊണ്ടാകാം എന്നും ദീപു പറഞ്ഞു.
താനുള്പെടെയുളളവര് സംഘടനക്ക് പണം കൊടുത്തിട്ടുണ്ട്. അസോസിയേഷന്റെ കൈവശം എല്ലാ തെളിവുകളും ഉണ്ട്. ഏതൊക്കെ മന്ത്രിമാര്‍ക്ക് കൊടുത്തിട്ടുണ്ടോ അതിന്റെ തെളിവും അസോസിയേഷന് സൂക്ഷിച്ചിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും ദീപു പറഞ്ഞു. കേരളത്തിലെ നിലവധി ബാറുകളുടെ ഉടമയായ അനിമോന്റെ സഹോദരനാണ് ദീപു.

Keywords : Kerala, Idukki, Thodupuzha, Controversy, Investigates, Bar, KM Mani.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.