കതിരൂര്‍ മനോജ് വധക്കേസ്; ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

 


തലശേരി: (www.kvartha.com 24.07.2015) ബി.ജെ.പി പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ വധിച്ച കേസുമായി ബന്ധപ്പെട്ട് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി സെഷന്‍സ് കോടതി തള്ളി. കേസില്‍ യു.എ.പി.എ നിയമം ചുമത്തിയതിനാല്‍ ജാമ്യം നല്‍കരുതെന്ന സി.ബി.ഐയുടെ വാദം കണക്കിലെടുത്താണ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.


കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ ജയരാജനെ ചോദ്യം ചെയ്തിരുന്നെങ്കിലും
പ്രതിപ്പട്ടികയില്‍ പേരു ചേര്‍ത്തിരുന്നില്ല. പ്രതിപ്പട്ടികയില്‍ പേരു ചേര്‍ത്താല്‍ ജയരാജനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍  ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.

2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ മനോജ് കൊല്ലപ്പെട്ടത്. കേസിലെ പ്രധാന പ്രതിയായ വിക്രമനുമായി പി.ജയരാജനുള്ള ബന്ധമാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ഇടയാക്കിയത്.
കതിരൂര്‍ മനോജ് വധക്കേസ്; ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Also Read:
ബൈക്കില്‍ ബസിടിച്ച് യുവതി ദാരുണമായി മരിച്ചു

Keywords:  Manoj murder case: Court rejects P Jayarajan's bail plea, Thalassery, CBI, Kannur, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia