മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി തട്ടിപ്പ്: സമ്മാനര്‍ഹമായ ടിക്കറ്റ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും

 


കണ്ണൂര്‍: (www.kvartha.com 23.11.2019) കഴിഞ്ഞ മണ്‍സൂണ്‍ ലോട്ടറിയുടെ ഒന്നാം സമ്മാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ശാസ്ത്രീയ അന്വേഷണവുമായി പൊലിസ്. കോടതി നിര്‍ദേശ പ്രകാരമാണ് ഫോറന്‍സിക്ക് പരിശോധന നടത്തുന്നത്. മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം തട്ടിയെടുക്കാന്‍ ഗൂഡ സംഘം പ്രവര്‍ത്തിക്കുന്നതായാണ് പറശിനിക്കടവ് സ്വദേശി പിഎം അജിതന്‍ കണ്ണൂര്‍ എസ് പിക്ക് നല്‍കിയ പരാതി. കോഴിക്കോട് താമസിക്കുന്ന മുനിയന്‍ എന്നൊരാള്‍ ഈ ലോട്ടറി ടിക്കറ്റിന് അവകാശവാദമുന്നയിക്കുകയും തര്‍ക്കത്തെ തുടര്‍ന്ന് സമ്മാനത്തുക നിക്ഷേപിച്ച ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

കഴിഞ്ഞ ജൂലൈ 18 ന് നറുക്കെടുത്ത മണ്‍സൂണ്‍ ബമ്പറിന്റെ 13 ടിക്കറ്റുകള്‍ താനെടുത്തിരുന്നുവെന്നും അതിലൊന്നിന്നാണ് ഒന്നാം സമ്മാനം അടിച്ചതെന്നും അജിതന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സമ്മാനര്‍ഹമായ ടിക്കറ്റ് കാനറാ ബാങ്കിന്റെ പുതിയ തെരു ശാഖയില്‍ ഏല്‍പ്പിക്കുകയും 3.15 കോടി രൂപ താമസിയാതെ അജിതന്റെ അക്കൗണ്ടില്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ ഈ ടിക്കറ്റില്‍ അവകാശവാദമുന്നയിച്ച് കോഴിക്കോട് സ്വദേശിയും ഡ്രൈവറുമായ മുനിയപ്പന്‍ തളിപ്പറമ്പ് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു' കഴിഞ്ഞ ഒക്ടോബര്‍ 24 നാണ് തളിപ്പറമ്പ് ഡിവൈഎസ്പിക്ക് ഇയാള്‍ പരാതി നല്‍കിയത്.

മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി തട്ടിപ്പ്: സമ്മാനര്‍ഹമായ ടിക്കറ്റ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും

ജൂണ്‍ 16ന് പറശിനിക്കടവിലെത്തിയപ്പോള്‍ അവിടുത്തെ വില്‍പനക്കാരനില്‍ നിന്നും താനെടുത്ത ടിക്കറ്റാണ് ഇതെന്നും പിന്നീട് അതേ മാസം 29 ന് ഇവിടെയെത്തിയപ്പോള്‍ ലോട്ടറി സൂക്ഷിച്ചിരുന്ന പഴ്‌സ് നഷ്ടപ്പെട്ടുവെന്നും മുനിയപ്പന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ടിക്കറ്റിന് പുറകില്‍ തന്റെ പേരും ഫോണ്‍ നമ്പറുമുണ്ടായിരുന്നുവെന്നാണ് മുനിയപ്പന്റെ അവകാശവാദം. എന്നാല്‍ ടിക്കറ്റു പരിശോധിച്ചപ്പോള്‍ അജിതന്റെ 'പേരും നമ്പറുമാണ് കണ്ടതെന്നും പൊലിസ് പറഞ്ഞു. ഇതിനാല്‍ ഈ ടിക്കറ്റ് ഫോറന്‍സിക് പരിശോധനയ്ക്ക് പൊലിസ് അയച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Kerala, Lottery, Cheating, Kannur, Police, Forensic examine, Mansoon Bumber, Monsoon Bumper lottery cheating; ticket sent to forensic examine
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia