നേമത്ത് നിരവധി ബി ജെ പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ടി വിട്ട് സി പി എമിലേക്ക്; പാര്‍ടി വിട്ട് എത്തുന്നവരെ ജില്ലാ സെക്രടെറി ചെങ്കൊടി നല്‍കി സ്വീകരിച്ചു

 


തിരുവനന്തപുരം: (www.kvartha.com 13.08.2021) നേമത്ത് നിരവധി ബി ജെ പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ടി വിട്ട് സി പി എമിലേക്ക്. പാര്‍ടി വിട്ട് എത്തുന്നവരെ ജില്ലാ സെക്രടെറി ആനാവൂര്‍ നാഗപ്പന്‍ ചെങ്കൊടി നല്‍കി സ്വീകരിച്ചു.

വെള്ളായണി പ്രദേശത്തെ ആര്‍ എസ് എസ് - ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പെടെ മുപ്പത്തഞ്ചിലധികം പ്രവര്‍ത്തകരും കുടുംബാംഗങ്ങളുമാണ് സി പി എമിലേക്ക് ചേക്കേറിയത്.

ആര്‍എസ്എസ് സമ്പര്‍ക്ക പ്രമുഖ്, വെള്ളായണി ശാഖ മുഖ്യശിക്ഷക്, കെ യു പ്രമുഖം, ബിജെപി ബൂത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ശിവദാസ്(പ്രവീണ്‍), 25 വര്‍ഷത്തെ ആര്‍എസ്എസ് ബന്ധമുള്ള ബിജെപി വെള്ളായണി മേഖലാ പ്രസിഡന്റ് മഹേഷ്, ആര്‍എസ്എസ് ശാഖ മുന്‍ മുഖ്യശിക്ഷകും ബിഎംഎസ് കല്ലിയൂര്‍ മേഖലാ വൈസ് പ്രസിഡന്റുമായ വിജയസിംഗ്, 35 വര്‍ഷത്തെ ആര്‍എസ്എസ് ബന്ധമുള്ള ബിഎംഎസ് കല്ലിയൂര്‍ പഞ്ചായത്ത് സെക്രടെറി രാജേഷ് (കണ്ണന്‍) എന്നിവരാണ് നേരിന്റെ പക്ഷത്തേക്ക് വന്നത്. മഹിളാ മോര്‍ച്ച കോവളം നിയോജകമണ്ഡലം സെക്രടെറി ജയകുമാരി, യുവമോര്‍ച്ച കോവളം മണ്ഡലം ജനറല്‍ സെക്രടെറി പ്രമോദ് എന്നിവരും സിപിഎമിനായി പ്രവര്‍ത്തിക്കും.

വെള്ളായണി ശാഖ മുന്‍ ശിക്ഷക് എസ് അഭിലാഷ്, ബിജെപി മുന്‍ ബൂത് പ്രസിഡന്റ് അനിക്കുട്ടന്‍ ആശാരി, യുവമോര്‍ച്ച വെള്ളായണി മേഖലാ പ്രസിഡന്റ് വിഷ്ണു രാജേന്ദ്രന്‍, മുന്‍ ശിക്ഷക് എസ് എസ് അഖില്‍, മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അപ്പുക്കുട്ടന്‍ നായര്‍, യൂത് കോണ്‍ഗ്രസ് കോവളം നിയോജക മണ്ഡലം സെക്രടെറി എം മനോജ്, വെള്ളായണി വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ബിന്ദു, ആര്‍എസ്എസ്--ബിജെപി പ്രവര്‍ത്തകരായ ആകാശ്, അനീഷ്, അരുണ്‍, ചന്ദ്രന്‍, സുരേന്ദ്രന്‍, ബിന്ദു, ഷീജാ റാണി, ശ്രീജ, സരിത, സന്ധ്യ, കവിത, ധന്യ, രമ്യദാസ്, കാര്‍ത്തിക, സരിത, സുകുമാരന്‍, അഖിലാദാസ്, അനന്തകൃഷ്ണന്‍, രഞ്ജിത്ത് എന്നിവരും സിപിഐ എമിനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

ഊകോട് എന്‍എസ്എസ് ഹാളില്‍ നടന്ന യോഗത്തില്‍ ലോകെല്‍ കമിറ്റി അംഗം വിജയകുമാര്‍ അധ്യക്ഷനായി. ലോകെല്‍ സെക്രടെറി ജി എല്‍ ഷിബുകുമാര്‍, ജില്ലാ കമിറ്റി അംഗം എം എം ബഷീര്‍, നേമം ഏരിയ സെക്രടെറി പാറക്കുഴി സുരേന്ദ്രന്‍, ഏരിയ കമിറ്റി അംഗം ജി വസുന്ധരന്‍, കല്ലിയൂര്‍ ലോകെല്‍ സെക്രടെറി എസ് ആര്‍ ശ്രീരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
നേമത്ത് നിരവധി ബി ജെ പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ടി വിട്ട് സി പി എമിലേക്ക്; പാര്‍ടി വിട്ട് എത്തുന്നവരെ ജില്ലാ സെക്രടെറി ചെങ്കൊടി നല്‍കി സ്വീകരിച്ചു

Keywords:  Many BJP and Congress workers left the party and joined the CPM, Thiruvananthapuram, News, Politics, CPM, BJP, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia