Accident | നാടിന് കണ്ണീരായി സ്കൂള്‍ ബസ് അപകടം; മരിച്ച വിദ്യാര്‍ഥിനിയുടെ മുത്തച്ഛന് തലയ്ക്ക് സാരമായ പരുക്ക്; കോഴിക്കോട് ആസ്റ്ററില്‍ ചികിത്സയിലുള്ളത് 10 പേര്
Jan 11, 2023, 19:54 IST
കോഴിക്കോട്: (www.kvartha.com) മലപ്പുറം പുളിക്കലില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് സ്കൂടറിലേക്ക് മറിഞ്ഞുണ്ടായ അപകടം നാടിന് കണ്ണീരായി മാറി. കുട്ടികള്‍ സ്കൂള്‍ വിട്ട് വീടുകളിലേക്ക് മടങ്ങുന്നതിനിടെയാണ് ഒരു വിദ്യാര്‍ഥിനി മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ദാരുണ സംഭവം നടന്നത്. പുളിക്കല്‍ നോവല്‍ സ്കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്.
നോവല്‍ സ്കൂളിലെ വിദ്യാര്‍ഥിനിയായ ഹയ ഫാത്വിമ (ആറ്) എന്ന കുട്ടിയാണ് മരിച്ചത്. മുത്തച്ഛനോടൊപ്പം ബൈകില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബൈകിന് മുകളിലേക്ക് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബസില്‍ നാല്‍പ്പതോളം കുട്ടികളും ബസ് ജീവനക്കാരും ഉണ്ടായിരുന്നു.
ഇതില്‍ 10 പേരെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യ നില സംബന്ധിച്ച് ആശുപത്രി മെഡികല്‍ ബുള്ളറ്റിന് പുറത്തിറക്കി. മരിച്ച കുട്ടിയുടെ മുത്തച്ഛന് ബശീര്‍ (65), അലീന (11), ദുര്‍ഗ (13), ഹംദാന്‍ (12), നഹ്യാന് (12), അനിത (50), റന (12), ബിന്‍സി (11), ഹൈഫ (30), അനയ് കൃഷ്ണ (ഏഴ്) എന്നിവരാണ് ആസ്റ്ററിലുള്ളത്.
ഇതില്‍ ബശീറിന്റെ തലയ്ക്ക് സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. തലയോട്ടില്‍ ചെറിയ തോതില്‍ രക്തസ്രാവം കണ്ടുപിടിച്ചതിനാല്‍ ന്യൂറോസര്‍ജറി വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. കൂടാതെ റന എന്ന കുട്ടിക്കും തലയ്ക്ക് പരിക്കുണ്ട്. മറ്റാര്‍ക്കും തന്നെ സാരമായ പരുക്കുകള്‍ ഇല്ല. ഏതാനും മണിക്കുര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം അവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്ന് എമര്‍ജന്‍സി വിഭാഗം തലവന്‍ ഡോ. വേണുഗോപാലന്‍ പിപി അറിയിച്ചു.

Keywords: Latest-News, Kerala, Kozhikode, Malappuram, Top-Headlines, Accident, Accidental Death, Students, Injured, Died, Many injured in school bus accident.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.