Elephant Attack | കണ്ണൂരില്‍ മാവോയിസ്റ്റ് സംഘത്തിലെ ഒരാള്‍ക്ക് കാട്ടാന അക്രമത്തില്‍ പരുക്കേറ്റു; പൊലിസെത്തി കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു
Feb 16, 2024, 22:12 IST
കണ്ണൂര്‍: (KVARTHA) കണ്ണൂരില്‍ വനത്തിലൂടെ സഞ്ചരിക്കുകയായിരുന്ന മാവോയിസ്റ്റ് സംഘത്തിലൊരാളെ കാട്ടാന ആക്രമിച്ചതായി വിവരം. ഗുരുതരമായി പരിക്കേറ്റ സംഘാംഗത്തെ ഉപേക്ഷിച്ച് മറ്റുള്ളവര്‍ കടന്നു കളഞ്ഞു. കര്‍ണാടക ചിക്കമംഗലൂര്‍ സ്വദേശി സുരേഷിനാണ് കാട്ടാനയുടെ അക്രമത്തില്‍ പരിക്കേറ്റത്.
ഇതേ തുടര്‍ന്ന് ഇയാളെയും കൊണ്ടു ആറംഗ സംഘമാണ് കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ എത്തിയത്. ചപ്പിലി കൃഷ്ണന്‍ എന്നയാളുടെ വീട്ടിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്. പരുക്കേറ്റയാളെ ചപ്പിലി കൃഷ്ണന്റെ വീട്ടില്‍ ഉപേക്ഷിച്ചതിനു ശേഷം അരിയും സാധങ്ങളും വാങ്ങി സംഘം പിന്നീട് മടങ്ങുകയായിരുന്നു. ആറംഗ സംഘമാണ് ഉണ്ടായിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. സുരേഷിനെ പൊലിസും വനം വകുപ്പുമെത്തി പരിയാരത്തെ കണ്ണുര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് കണ്ണൂര്‍ റൂറല്‍ എസ്പി ഹേമലത അറിയിച്ചുംപൊലിസും വനം വകുപ്പും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Keywords: Maoist member injured in a Elephant attack; Hospitalised by police, Kannur, Kannur-News, Kerala, Kerala-News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.