UAPA | കാട്ടാനയുടെ അക്രമം: പരുക്കേറ്റ മാവോയിസ്റ്റ് സുരേഷിനെ യുഎപിഎ ചുമത്തി അറസ്റ്റുചെയ്യും
Feb 17, 2024, 19:50 IST
കണ്ണൂര്‍: (KVARTHA) കര്‍ണാടക വനാതിര്‍ത്തിയായ കാഞ്ഞിരക്കൊല്ലിയില്‍ കാട്ടാനയുടെ അക്രമത്തില്‍ പരുക്കേറ്റ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മാവോയിസ്റ്റ് സംഘാംഗം സുരേഷിനെ ചികിത്സ പൂര്‍ത്തിയായാല്‍ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്യും. ഇയാള്‍ക്കെതിരെയുള്ള കേസ് അന്വേഷണം കണ്ണൂര്‍ റൂറല്‍ പൊലിസില്‍ നിന്നും തീവ്രവാദ വിരുദ്ധ സേനയായ എടിഎസ് ഏറ്റെടുക്കുമെന്നാണ് വിവരം.
വെള്ളിയാഴ്ച്ച വൈകുന്നേരം ആറുമണിയോടെയാണ് കരുവഞ്ചാല്‍ വനമേഖലയിലുടെ സഞ്ചരിക്കുമ്പോള്‍ കാട്ടാനയുടെ അക്രമത്തില്‍ പരുക്കേറ്റ സുരേഷിനെ കാഞ്ഞിരക്കോല്ലി ചിറ്റാരി കോളനിയില്‍ ഉപേക്ഷിച്ച് ആറംഗ മാവോയിസ്റ്റ് സംഘം കടന്നു കളഞ്ഞത്. കോളനിയിലെ ചപ്പിലി കൃഷ്ണന്‍ എന്നയാളുടെ വീട്ടില്‍ രണ്ടു വനിതകള്‍ ഉള്‍പ്പെട്ട ആറംഗ സായുധ സംഘമെത്തിയത്. ഇവര്‍ വീട്ടില്‍ നിന്നും അരിയും മറ്റു ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ വാങ്ങി പണം നല്‍കുകയും സുരേഷിന് ചികിത്സ നല്‍കാന്‍ വീട്ടുകാരോട് ആവശ്യപ്പെടുകയും ചെയ്തു. കാട്ടാനയുടെ ആക്രമണത്തില്‍ മൂന്ന് ദിവസം മുന്‍പ് പരുക്കേറ്റതാണെന്ന് അറിയിക്കുകയും ചെയ്തു. സുരേഷിനെ ഈ വീട്ടില്‍ കിടത്തിയശേഷം ഒപ്പമുണ്ടായിരുന്ന മാവോയിസ്റ്റുകള്‍ മടങ്ങുകയായിരുന്നു.
കൈകാലുകള്‍ക്ക് ക്ഷതവും മുറിവുമേറ്റ സുരേഷ് അവശനിലയിലായിരുന്നു. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യര്‍ അടക്കമുള്ളവര്‍ കോളനിയിലെത്തുകയായിരുന്നു. ഇവര്‍ സുരേഷിനെ ആംബുലന്‍സ് വിളിച്ചു വരുത്തി ആശുപത്രിയില്‍ എത്തിച്ചു അടിയന്തിര ചികിത്സ നല്‍കുകയായിരുന്നു. സംഭവം അറിയിച്ച് ഏറെ വൈകിയാണ് പൊലിസും വനം വകുപ്പും കോളനിയിലെത്തിയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. വന്‍ സുരക്ഷാ ക്രമീകരണങ്ങളോടെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ കഴിയുന്ന സുരേഷിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Keywords : Kannur, Kannur-News, Kerala, Kerala-News, Maoist Suresh, who injured in the Elephant attack, will be arrested under UAPA charges.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.